Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയത്തിൽ ഇടപെടാനില്ല; ഇന്ത്യയിലെ അന്തരീക്ഷം ശരിയാകും വരെ പാടാനെത്തില്ലെന്നും ഗുലാം അലി; പാക് ഗസൽ ഗായകന്റെ നിലപാടിൽ നിരാശരായി ആരാധകർ

രാഷ്ട്രീയത്തിൽ ഇടപെടാനില്ല; ഇന്ത്യയിലെ അന്തരീക്ഷം ശരിയാകും വരെ പാടാനെത്തില്ലെന്നും ഗുലാം അലി; പാക് ഗസൽ ഗായകന്റെ നിലപാടിൽ നിരാശരായി ആരാധകർ

ന്യൂഡൽഹി: ഇനി ഇന്ത്യയിലേക്കു പാടാൻ എത്തില്ലെന്നു പാക് ഗസൽ ഗായകൻ ഗുലാം അലി. മുംബൈയിൽ ഗസൽ അവതരിപ്പിക്കുന്നതിൽ നിന്ന് ശിവസേന വിലക്കിയതിനെതുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ മനംനൊന്താണ് ഇന്ത്യയിൽ നടക്കാനിരുന്ന പരിപാടികളെല്ലാം അനശ്വര പാക് ഗായകൻ ഗുലാം അലി റദ്ദാക്കിയത്.

താൻ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനെതിരേ സമീപകാലത്ത് ഇന്ത്യയിൽ ഉണ്ടായ സംഭവവികാസങ്ങൾ വേദനിപ്പിച്ചു. എന്നാൽ കാര്യങ്ങൾ നല്ല നിലയ്ക്കു വരികയാണെങ്കിൽ ഇന്ത്യയിലേക്കു വരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതം ആസ്വദിക്കാൻ കഴിയുന്ന അന്തരീക്ഷമല്ല ഇന്ത്യയിൽ ഇപ്പോഴുള്ളതെന്നും ഒരുതരത്തിലുള്ള രാഷ്ട്രീയത്തിലും ഇടപെടാൻ ഗുലാം അലി ഇല്ലെന്നും അദ്ദേഹത്തിന്റെ മകൻ ആമിർ പറഞ്ഞു.

നേരത്തെ ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി ശിവസേനയുടെ ഭീഷണി മൂലം റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് ആം ആദ്മി പാർട്ടി ഡൽഹിയിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ലക്‌നോവിലും പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഡൽഹിയിൽ നവംബർ എട്ടിനു നടത്താനിരുന്ന പരിപാടി റദ്ദാക്കിയിരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ലക്‌നോവിലെ പരിപാടിക്കും എത്തില്ലെന്നു ഗുലാം അലി വ്യക്തമാക്കിയിരിക്കുകയാണ്.

എന്തായാലും ഇന്ത്യയിലേക്ക് ഇനി ഇല്ലെന്ന ഗുലാം അലിയുടെ തീരുമാനം ആരാധകരെ കടുത്ത നിരാശയിൽ ആഴ്‌ത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP