Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു ലഡുവിന് വില മൂന്ന് ലക്ഷം രൂപ; വിനായക ചതുർഥിയിൽ ഭക്തരുടെ സമർപ്പണമായി ഭീമൻ ലഡു; 220 കിലോഗ്രാം പഞ്ചസാര 145 കിലോഗ്രാം നെയ്യ് 175 കിലോഗ്രാം കടലമാവ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ലഡുവിന്റെ ഭാരം 580 കിലോ

ഒരു ലഡുവിന് വില മൂന്ന് ലക്ഷം രൂപ; വിനായക ചതുർഥിയിൽ ഭക്തരുടെ സമർപ്പണമായി ഭീമൻ ലഡു; 220 കിലോഗ്രാം പഞ്ചസാര 145 കിലോഗ്രാം നെയ്യ് 175 കിലോഗ്രാം കടലമാവ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ലഡുവിന്റെ ഭാരം 580 കിലോ

ഹൈദരാബാദ്: വിനായക ചതുർഥിയോടനുബന്ധിച്ച് ഹൈദരാബാദിലെ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ചത് 580 കിലോഗ്രാം ഭാരമുള്ള ലഡ്ഡു.ഫിലിംനഗർ ദൈവസന്നിധാനം ക്ഷേത്രത്തിലാണ് മഹാപ്രസാദം ആയി ഭീമൻ ലഡ്ഡു സമർപ്പിച്ചത്.ഈസ്റ്റ് ഗോദാവരി ജില്ലയിലെ തപേശ്വരത്തുള്ള സുരുചി ഫുഡ് ആണ് ഭീമൻ ലഡ്ഡു തയ്യാറാക്കിയത്. മൂന്ന് ലക്ഷം രൂപ ചെലവാക്കിയാണ് ലഡ്ഡു തയ്യാറാക്കിയത്. വിനായകചതുർഥിയുടെ മൂന്നാം ദിവസത്തെ പൂജകൾക്ക് ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ലഡ്ഡു വിതരണം ചെയ്യും.

220 കിലോഗ്രാം പഞ്ചസാര, 145 കിലോഗ്രാം നെയ്യ്, 175 കിലോഗ്രാം കടലമാവ്, 25 കിലോഗ്രാം അണ്ടിപ്പരിപ്പ്, 13 കിലോഗ്രാം ബദാം, 3 കിലോഗ്രാം ഏലയ്ക്ക, ഒരു കിലോഗ്രാം പച്ചക്കർപ്പൂരം എന്നിവയാണ് ഈ ലഡ്ഡു ഉണ്ടാക്കാനായി ഉപയോഗിച്ചത്. കഴിഞ്ഞ വർഷം വിനായകചതുർഥിക്ക് ഇതേക്ഷേത്രത്തിൽ സമർപ്പിച്ചത് 500 കിലോഗ്രാം ഭാരം വരുന്ന ലഡ്ഡുവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP