Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾക്ക് സാരി മുതൽ കുങ്കുമ ചെപ്പ് വരെ; പുരുഷന്മാർക്ക് മദ്യവും വയറുനിറച്ച് ബിരിയാണിയും; തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സമ്മാന പെരുമഴ

സ്ത്രീകൾക്ക് സാരി മുതൽ കുങ്കുമ ചെപ്പ് വരെ; പുരുഷന്മാർക്ക് മദ്യവും വയറുനിറച്ച് ബിരിയാണിയും; തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സമ്മാന പെരുമഴ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പാരിതോഷികങ്ങളുടെ പെരുമഴ. വോട്ടെടുപ്പിന് ദിവസങ്ങൾക്കുമുമ്പാണ് വീടുകളിൽ പാരിതോഷികങ്ങൾ എത്തിച്ചുതുടങ്ങിയത്. വനിതാ വോട്ടർമാർക്ക് പിച്ചളയിൽ തീർത്ത താലത്തട്ട്, കുങ്കുമച്ചെപ്പ്, സാരി തുടങ്ങിയവയാണ് നൽകിയത്. പുരുഷവോട്ടർമാർക്ക് ഒരുസ്ഥലം കേന്ദ്രീകരിച്ച് ബിരിയാണിയും മദ്യവും സുലഭമാണ്.

ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പിൽ സാമുദായിക അടിസ്ഥാനത്തിലായിരുന്നു ഭൂരിഭാഗം വാർഡുകളിലും രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. പ്രചരണം ആരംഭിച്ചതുമുതൽ പാർട്ടി പ്രതിനിധികൾ വീടുകൾ തോറും കയറിയിറങ്ങി വാഗ്ദാനപ്പെരുമഴ നടത്തിയിരുന്നു.

കേരളത്തിലെ തോട്ടം മേഖലയിൽ വളരെയധികം തമിഴ് തൊഴിലാളികളാണ് പണിയെടുക്കുന്നത്. മറ്റ് മേഖലകളിലും തമിഴ് സാന്നിധ്യം കുറവല്ല. സമ്മാനങ്ങൾ വാങ്ങുന്നതിനായി ഇവരിൽ ഭൂരിപക്ഷവും സ്വന്തം ഗ്രാമങ്ങളിൽ പോയിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാരിതോഷികമായി വിതരണം ചെയ്യാൻ കൊണ്ടുപോയ നൂറു കോടിയിലേറെ രൂപയും സ്വർണവും ഗൃഹോപകരണങ്ങളും തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇലക്ഷൻ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

തമിഴ്‌നാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നാളെയാണ്. ജനുവരി രണ്ടിനാണ് വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP