Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടുറോഡിൽ വച്ച് പീഡിപ്പിച്ചാലും പൊലീസൊന്നും വരാൻ പോകുന്നില്ലെന്ന് അയാൾക്ക് ധെര്യം; മാനഭംഗത്തിന് തുനിഞ്ഞ റിക്ഷാക്കാരനെ ചുണക്കുട്ടിയായി നേരിട്ട് ഡൽഹിയിലെ പെൺകുട്ടി; പൊതുജനമധ്യേ പൊതിരെ തല്ലുകൊടുത്തുകഴിഞ്ഞപ്പോൾ ദാ..എത്തി പൊലീസ്

നടുറോഡിൽ വച്ച് പീഡിപ്പിച്ചാലും പൊലീസൊന്നും വരാൻ പോകുന്നില്ലെന്ന് അയാൾക്ക് ധെര്യം; മാനഭംഗത്തിന് തുനിഞ്ഞ റിക്ഷാക്കാരനെ ചുണക്കുട്ടിയായി നേരിട്ട് ഡൽഹിയിലെ പെൺകുട്ടി; പൊതുജനമധ്യേ പൊതിരെ തല്ലുകൊടുത്തുകഴിഞ്ഞപ്പോൾ ദാ..എത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊലീസ ഒന്നു വരാൻ പോകുന്നില്ല. അതായിരുന്നു അയാളുടെ ധൈര്യം. എന്നാൽ,പുതിയ തലമുറയിലെ ചുണക്കുട്ടിയാണ് താനെന്ന് തെളിയിച്ച് പെൺകുട്ടി അയാളെ കൈകാര്യം ചെയ്തു.തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മദ്യപനായ സൈക്കിൾ റിക്ഷ ഡ്രൈവർറെയാണ് വിദ്യാർത്ഥിനിയുടെ വക പൊതിരെ തല്ല് കിട്ടിയത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ആർക്കിടെക്ചർ വിദ്യാർത്ഥിനിയായ സുമയ്യയാണ് അപമര്യാദയായി പെരുമാറിയ റിക്ഷ ഡ്രൈവറെ പിടിച്ചിറക്കി പൊതുജന മധ്യത്തിലിട്ട് വടിയെടുത്ത് തല്ലിച്ചതച്ചത്.

ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സൗമ്യ അധികം അകലെയല്ലാത്ത പഹാഡ്ഗഞ്ചിലേക്ക് പോകാനായി സൈക്കിൾ റിക്ഷക്കാരനെ സമീപിച്ചു. സാധാരണ 40 രൂപ നിരക്കുള്ള യാത്രയ്ക്ക് പക്ഷേ അയാൾ 200 രൂപയാണ് ചോദിച്ചത്. റിക്ഷക്കാരൻ മദ്യപിച്ചിരുന്നതായി മനസിലാക്കിയതിനാൽ കൂടുതൽ തർക്കിക്കാതെ മുന്നോട്ടു നടന്നു. പക്ഷേ ഇയാൾ വിട്ടില്ല. പുറകേ വന്ന് ശല്യപ്പെടുത്താൻ തുടങ്ങി.

കൈയിൽ പിടിച്ചു വലിച്ചതോടെ ബാഗിലുണ്ടായിരുന്ന വെള്ളക്കുപ്പി കൊണ്ട് ഇയാളെ തല്ലി. അടികിട്ടിയിട്ടും അയാൾ വിട്ടുപോകാൻ തയാറായില്ല. തൊട്ടടുത്തുള്ള പൊലീസ് ബൂത്തിനു മുന്നിലേക്ക് ഇയാളെ വലിച്ചുകൊണ്ടു പോയെങ്കിലും അവിടെ പൊലീസ് ഉണ്ടായിരുന്നില്ല. മുന്നിലായി മറ്റൊരു പൊലീസ് വിശ്രമകേന്ദ്രം കണ്ടതോടെ ഡ്രൈവറെ പിടിച്ചുവലിച്ച് അവിടെവരെ കൊണ്ടുപോയി. പക്ഷേ അവിടെയും പൊലീസുകാർ ആരും ഉണ്ടായില്ല. പൊലീസ് ഹെൽപ് ലൈൻ നമ്പരിൽ വിളിച്ച് അറിയിച്ചു. ഉടൻ പൊലീസ് എത്തുമെന്നു പറഞ്ഞെങ്കിലും പലതവണ വിളിച്ചിട്ടും ആരും എത്തിയില്ല.

പൊലീസ് ഒന്നും വരാൻ പോകുന്നില്ലെന്ന് ഇതിനിടെ റിക്ഷ ഡ്രൈവർ പറയുന്നുണ്ടായിരുന്നു. ചില നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരും ഇടപെട്ടില്ലെന്നും യുവതി വിശദീകരിച്ചു. അര മണിക്കൂറിലേറെ കാത്തു നിന്നെങ്കിലും പൊലീസ് എത്തിയില്ല. പിന്നീടാണ് റോഡരികിൽ കിടന്ന തടിക്കഷണം എടുത്ത് റിക്ഷക്കാരന് പൊതിരെ തല്ലു കൊടുത്തത്.

ഫേസ്‌ബുക്കിലെ കുറിപ്പിൽ സ്വമേധയാ കേസെടുത്ത ഡൽഹി പൊലീസ്, ജോലിയിൽ അലംഭാവം കാട്ടിയ എഎസ്‌ഐയെയും ഹെഡ് കോണ്സ്റ്റബിളിനെയും സസ്‌പെൻഡു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP