Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുംബൈയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു; 10വയസുകാരിക്ക് ദാരുണാന്ത്യം; 20ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് വിവരം; നിലംപതിച്ചത് ഖർ ജിംഖാനയ്ക്ക് സമീപമുള്ള അഞ്ച് നിലകെട്ടിടം

മുംബൈയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു; 10വയസുകാരിക്ക് ദാരുണാന്ത്യം; 20ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് വിവരം; നിലംപതിച്ചത് ഖർ ജിംഖാനയ്ക്ക് സമീപമുള്ള അഞ്ച് നിലകെട്ടിടം

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മുംബൈയിലെ സബർബൻ ഖറിലെ ബഹുനിലക്കെട്ടിടം തകർന്നുവീണ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. കെട്ടിടത്തിലുണ്ടായിരുന്ന 20ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. പൊളിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മഹി മോത്‌വാനി എന്ന പെൺകുട്ടിക്ക് ജീവൻ നഷ്ടമായത്. ഖർ ജിംഖാനയ്ക്ക് സമീപത്തുള്ള അഞ്ച് നിലകെട്ടിടമാണ് പൊളിഞ്ഞുവീണത്.

''21 പേരെ ഞങ്ങൾ രക്ഷപ്പെടുത്തി. രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടൻതന്നെ ഭാഭാ ആശുപത്രിയിലെത്തിച്ചു. ഇവരിലൊരാൾ ആശുപത്രിവിട്ടു. മറ്റേയാൾ ഇപ്പോഴും ചികിത്സയിലാണ്. '' അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2.20ഓടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണത്. നാല് ഫയർ എഞ്ചിനുകളും രക്ഷാപ്രവർത്തകരും ആമ്പുലൻസും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP