Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ആറു മണിക്കൂർ ഡിസിപിയായി റിച്ചാ സിങ്; പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ നാലാം റാങ്കുകാരിക്ക് പൊലീസിന്റെ ആദരം; സിഐ.എസ്.സി.ഇ നടത്തിയ പരീക്ഷയിൽ റിച്ച നേടിയത് 99.25ശതമാനം മാർക്ക്; കീഴ് ഉദ്യോഗസ്ഥനായി പിതാവും

ആറു മണിക്കൂർ ഡിസിപിയായി റിച്ചാ സിങ്; പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ നാലാം റാങ്കുകാരിക്ക് പൊലീസിന്റെ ആദരം; സിഐ.എസ്.സി.ഇ നടത്തിയ പരീക്ഷയിൽ റിച്ച നേടിയത് 99.25ശതമാനം മാർക്ക്; കീഴ് ഉദ്യോഗസ്ഥനായി പിതാവും

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: 'മുതൽവൻ' എന്ന തമിഴ് സിനിമയിൽ നടൻ അർജുൻ ഒരു ദിവസം മുഖ്യമന്ത്രി പദവി നൽകിയത് പോലെയാണ് കൊൽക്കത്ത പൊലീസ് പത്രണ്ടാം ക്ലാസിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചത്. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സിഐ.എസ്.സി.ഇ) നടത്തിയ പന്ത്രണ്ടാം ക്ലാസ് (ഐ.എസ്.സി) പരീക്ഷയിൽ നാലാം റാങ്ക് നേടിയ റിച്ചാ സിങിനെ ആറു മണിക്കൂർ സമയത്തേക്ക് ഡി.സി.പിയാക്കിയായിരുന്നു കൊൽക്കത്ത പൊലീസിന്റെ ആദരം.

കൊൽക്കത്തയിലെ ജി.ഡി. ബിർള സെന്റർ ഫോർ എജ്യുക്കേഷനിലെ വിദ്യാർത്ഥിനിയായ റിച്ച പരീക്ഷയിൽ 99.25 ശതമാനം മാർക്കാണ് നേടിയത്. കൊൽക്കത്ത സിറ്റി പൊലീസിന്റെ സൗത്ത് ഈസ്റ്റേൺ ഡിവിഷനിൽ കഴിഞ്ഞ ദിവസം രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് 12 വരെയായിയിരുന്നു റിച്ചയെ ഡെപ്യൂട്ടി കമ്മീഷണറാക്കി ആദരിച്ചത്. ഗരിയാഹട്ട് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ ഓഫീസർ ഇൻ ചാർജ് രാജേഷ് സിങിന്റെ മകളാണ് റിച്ച. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിങ് എന്ന മിടുക്കി പെൺകുട്ടിക്ക് ലഭിച്ചത്.

ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി അച്ഛനോടൊപ്പം രണ്ട് പൊലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് റിച്ച പരിശോധന നടത്തുകയും ചെയ്തു. കൃത്യനിർവഹണത്തിനിടെ ഇൻസ്പെക്ടറായ അച്ഛനോട് എന്തെങ്കിലും ആജ്ഞാപിക്കാനുണ്ടോ എന്ന കമ്മീഷണരുടെ ചോദ്യത്തിന് നേരം വൈകി അച്ഛൻ വീട്ടിലെത്തുന്നത് നിർത്തണമെന്ന് നിർദേശിക്കാനുണ്ടെന്ന് റിച്ച സരസമായി മറുപടി നൽകി. മകളുടെ നേട്ടത്തിൽ ഏറെ സന്തോഷവാനാണെന്ന് പിതാവ് അറിയിച്ചു.ഭാവിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയാകണമെന്നാണ് റിച്ചയുടെ ആഗ്രഹം. ഉപരിപഠനത്തിനായി ഹിസ്റ്ററിയോ സോഷ്യോളജിയോ ആവും തിരഞ്ഞെടുക്കുകയെന്നും ഈ മിടുക്കി പറയുന്നു. മകളുടെ നേട്ടത്തിൽ ഏറെ സന്തോഷവാനാണെന്ന് രാജേഷ് സിങും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP