Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക് ഡൗണിനിടെ യുവാവ് ആ​ഗ്രഹിച്ചത് പെൺ സുഹൃത്തിനൊപ്പം ന​ഗരം ചുറ്റാൻ; ആസിഫ് ആത്മഹത്യ ചെയ്തത് യുവതി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാഞ്ഞതിൽ അരിശം പൂണ്ടും

ലോക് ഡൗണിനിടെ യുവാവ് ആ​ഗ്രഹിച്ചത് പെൺ സുഹൃത്തിനൊപ്പം ന​ഗരം ചുറ്റാൻ; ആസിഫ് ആത്മഹത്യ ചെയ്തത് യുവതി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാഞ്ഞതിൽ അരിശം പൂണ്ടും

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: സുഹൃത്തായ പെൺകുട്ടി വീടിന് പുറത്തിറങ്ങാൻ തയ്യാറാകാത്തതിൽ പ്രകോപിതനായ യുവാന് ആത്മഹത്യ ചെയ്തു. അക്‌ബർപുർ സ്വദേശിയായ ആസിഫ് അലി(21)യാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. മീററ്റ് ബഹ്‌സുമ മേഖലയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം.

ലോക്ക്ഡൗണിനിടെയും കഴിഞ്ഞദിവസം ആസിഫ് അലി സുഹൃത്തായ പെൺകുട്ടിയുടെ ബഹ്‌സുമയിലെ വീട്ടിലെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിക്കൊപ്പം പുറത്തുപോകാൻ ആഗ്രഹിച്ചു. എന്നാൽ താൻ വീടിന് പുറത്തിറങ്ങില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് യുവാവ് പ്രകോപിതനായത്. തുടർന്ന് കൈയിലുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വയറിന്റെ ഭാഗത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP