Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുടെ അടുത്ത് ട്യൂഷനായെത്തിയ ബാലികയെ ബരേഷ് കുമാർ പീഡിപ്പിച്ചത് വർഷങ്ങളോളം; അഞ്ചാം വയസിൽ അനുഭവിച്ച് തുടങ്ങിയ പീഡനം പെൺകുട്ടി പുറത്ത് പറയുന്നത് എട്ടാം വയസിൽ; പുറത്തു പറഞ്ഞാൽ കുട്ടിയേയും മാതാപിതാക്കളെയും കൊന്നുകളയുമെന്നും ഭീഷണി

ഭാര്യയുടെ അടുത്ത് ട്യൂഷനായെത്തിയ ബാലികയെ ബരേഷ് കുമാർ പീഡിപ്പിച്ചത് വർഷങ്ങളോളം; അഞ്ചാം വയസിൽ അനുഭവിച്ച് തുടങ്ങിയ പീഡനം പെൺകുട്ടി പുറത്ത് പറയുന്നത് എട്ടാം വയസിൽ; പുറത്തു പറഞ്ഞാൽ കുട്ടിയേയും മാതാപിതാക്കളെയും കൊന്നുകളയുമെന്നും ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

നംഗൽ: അയൽവാസിയായ പെൺകുട്ടിയെ മധ്യവയസ്‌കൻ ലൈംഗികമായി ചൂഷണം ചെയ്തത് വർഷങ്ങളോളം. അഞ്ച് വയസ് മുതൽ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് എട്ട് വയസുകാരിയുടെ മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പഞ്ചാബിലെ നംഗലിലാണ് സംഭവം നടന്നത്. തന്റെ ഭാര്യയുടെ അടുക്കൽ ട്യൂഷനായി എത്തിയിരുന്ന പെൺകുട്ടിയെയാണ് 53 വയസുകാരനായ ബരേഷ് കുമാർ പീഡിപ്പിച്ചത്.

തങ്ങളുടെ മകളെ ഇയാൾ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു ഇയാൾ എന്ന് കാണിച്ചുകൊണ്ട് കുട്ടിയെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് മാതാപിതാക്കൾ മകളിൽ നിന്നും ഈ വിവരം അറിയുന്നത്. ട്യൂഷൻ ക്ലാസിൽ നിന്നും മടങ്ങി വന്ന കുട്ടി ആകെ അസ്വസ്ഥത പ്രകടിപ്പിക്കുകയും, ഇനി താൻ ട്യൂഷൻ ക്ലാസ്സിൽ പോകില്ല എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഇവർ മനസിലാക്കുന്നത്.

മയക്കുമരുന്നുകൾ നൽകിയാണ് ബരേഷ് പെൺകുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നത്. ഈ വിവരം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെയും മാതാപിതാക്കളെയും കൊല്ലുമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ സംഭവം പുറത്ത് വന്നപ്പോൾ ഇത് കള്ളക്കേസാണെന്നും, മുൻവൈരാഗ്യം തീർക്കുന്നതിന് വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്നുമാണ് ബരേഷും കുടുംബവും പറയുന്നത്. മൂന്നാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്. കേസ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP