Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോണിൽ വിളച്ചപ്പോൾ കാമുകി സംസാരിക്കാൻ തയ്യാറായില്ല; സഹോദരിയെ വിളിച്ചിട്ടും കാമുകി സംസാരിച്ചില്ല; ക്ഷുഭിതനായ യുവാവ് കാമുകിയെ വീട്ടിൽ കയറി അക്രമിച്ച ശേഷം കുത്തി കൊന്നു

ഫോണിൽ വിളച്ചപ്പോൾ കാമുകി സംസാരിക്കാൻ തയ്യാറായില്ല; സഹോദരിയെ വിളിച്ചിട്ടും കാമുകി സംസാരിച്ചില്ല; ക്ഷുഭിതനായ യുവാവ് കാമുകിയെ വീട്ടിൽ കയറി അക്രമിച്ച ശേഷം കുത്തി കൊന്നു

ജബൽപുർ: ഫോണിൽ സംസാരിക്കാൻ വിസമ്മതിച്ചതിന് പതിനാറുകാരിയെ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് കൊലപാതകം നടത്തിയ അമിത് ബർമൻ (22) അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി ഇയാൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി സംസാരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഇയാൾ പെൺകുട്ടിയുടെ സഹോദരിയെ വിളിച്ചെങ്കിലും സംസാരിക്കാൻ തയ്യാറായില്ല.

ഇതേത്തുടർന്ന് കുപിതനായ ബർമൻ ഇവരുടെ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിച്ചശേഷം കുത്തി കൊലപ്പെടുത്തിയെന്ന് പനഗർ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് രാജാറാം ദുബെ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന അമ്മയും മൂന്നു സഹോദരിമാരും ഭയന്ന് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP