Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർധരാത്രിയിൽ കാമുകിയെ കാണാൻ വന്ന 16കാരനെ പിതാവ് വെട്ടിക്കൊന്നു ! യുപിയിലെ ഷാജഹാൻപൂരിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന 'പ്രണയക്കൊലപാതകം' ; അരിവാളിന് വെട്ടിയ ശേഷം വലിച്ചിഴച്ച് വീടിന് മുൻപിൽ ഇട്ടു; പെൺകുട്ടിയുടെ മുറിയിൽ 'കാമുകൻ' കയറിയതാണ് പ്രകോപനമായതെന്ന് പൊലീസ്

അർധരാത്രിയിൽ കാമുകിയെ കാണാൻ വന്ന 16കാരനെ  പിതാവ് വെട്ടിക്കൊന്നു ! യുപിയിലെ ഷാജഹാൻപൂരിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന 'പ്രണയക്കൊലപാതകം' ; അരിവാളിന് വെട്ടിയ ശേഷം വലിച്ചിഴച്ച് വീടിന് മുൻപിൽ ഇട്ടു; പെൺകുട്ടിയുടെ മുറിയിൽ 'കാമുകൻ' കയറിയതാണ് പ്രകോപനമായതെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഷാജഹാൻപൂർ: പ്രാണന് തുല്യം താൻ കാമുകിയെ പ്രണയിക്കുന്നുവെന്ന് കാണിക്കാൻ പാതിരാത്രിയിൽ വീട്ടിലേക്ക് വന്നു. പെൺകുട്ടിയുടെ പിതാവ് ഇത് കണ്ടതോടെ 16കാരനെ അരിവാളിന് വെട്ടിക്കൊന്നു. യുപിയിലെ ഷാജഹാൻപൂരുള്ള ലഖിംപൂർഖേരിയിലാണ് ഹൃദയം നുറുക്കുന്ന സംഭവം നടന്നത്. നീംഗോണിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് ബുധനാഴ്‌ച്ച കാമുകൻ എത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ പിതാവ് ഇയാളെ വെട്ടിയ ശേഷം അയാളുടെ വീടിന് മുന്നിൽ കൊണ്ടിടുകയും പിന്നീട് വീട്ടുകാർ തന്നെ കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ കിടന്നു മരിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം നടന്നയുടൻ തന്നെ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മകളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് താൻ പയ്യനെ ആക്രമിച്ചതെന്നാണ് പിതാവ് നൽകിയിരിക്കുന്ന മൊഴി. അതേസമയം ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൗമാരക്കാരനും പെൺകുട്ടിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നെന്നും രാത്രി പെൺകുട്ടിയെ കാണാനായി അവരുടെ വീട്ടിലേക്ക് പയ്യൻ കയറുന്നത് കുടുംബാംഗങ്ങളിൽ ചിലർ കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ആയിരുന്നു.

വെട്ടിയ ശേഷം രക്തം വാർന്ന നിലയിൽ വലിച്ചിഴച്ച് തൊട്ടടുത്ത് തന്നെയുള്ള അയാളുടെ വീടിന് ഏതാനും മീറ്റർ അകലെ കൊണ്ടിടുകയും ചെയ്തു. തുടർന്ന് ഇയാളുടെ കുടുംബം കൗമാരക്കാരനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലൂം ലക്നൗവിലെ ഹയർ സെന്ററിലേക്ക് ശുപാർശ ചെയ്യുകയാണ് അവർ ചെയ്തത്. എന്നാൽ വ്യാഴാഴ്ചയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ കുടുംബത്തിലെ മൂന്ന് പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഗ്രാമത്തിൽ സമാധാനം പാലിക്കാൻ രണ്ടു കോൺസ്റ്റബിൾമാരെ നിയോഗിച്ചിട്ടുണ്ട്. പയ്യനും പെൺകുട്ടിയും പ്രണയത്തിൽ ആയിരുന്നെന്നും പെൺകുട്ടിയിടെ മുറിയിൽ ഇയാളെ കണ്ടെത്തിയതിന്റെ ദേഷ്യത്തിലുള്ള ആക്രമണത്തെുർന്നായിരുന്നു മരണമെന്നാണ് പൊലീസ് പറയന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP