Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങൾ; യുദ്ധമുണ്ടായാൽ 1962ലേതിനെക്കാൾ വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്കുണ്ടാവുകയെന്ന് ഗ്‌ളോബൽ ടൈംസ്; ഇന്ത്യയുടെ കരുത്ത് എത്രത്തോളമുെണ്ടന്ന് ചൈനയ്ക്കറിയാം; ഇന്ത്യയുടേത് നാണം കെട്ട പെരുമാറ്റമെന്നും ചൈനീസ് മാധ്യമം

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങൾ; യുദ്ധമുണ്ടായാൽ 1962ലേതിനെക്കാൾ വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്കുണ്ടാവുകയെന്ന് ഗ്‌ളോബൽ ടൈംസ്; ഇന്ത്യയുടെ കരുത്ത് എത്രത്തോളമുെണ്ടന്ന് ചൈനയ്ക്കറിയാം; ഇന്ത്യയുടേത് നാണം കെട്ട പെരുമാറ്റമെന്നും ചൈനീസ് മാധ്യമം

ന്യൂഡൽഹി: അതിർത്തി തർക്കത്തിൽ വീണ്ടും ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി വീണ്ടും ചൈനീസ് മാധ്യമങ്ങൾ.അതിർത്തി പ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങിയാൽ 1962ലേതിനെക്കാൾ വലിയ നാശനഷ്ടമാകും ഇന്ത്യയ്ക്ക് നേരിടേണ്ടി വരികയെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്‌ളോബൽ ടൈംസ്.

രാജ്യാന്തര സമൂഹത്തിനു മുന്നിൽ നാണംകെട്ട രീതിയിലാണ് ഇന്ത്യയുടെ പെരുമാറ്റം. ദോക് ലാ മേഖലയിൽ ഇന്ത്യൻ സേനയെ ഉപയോഗിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.എന്നാൽ ഇന്ത്യയുടെ സൈനികശേഷിയെക്കുറിച്ചു ഞങ്ങൾക്കു നല്ല തിരിച്ചറിവുണ്ട്. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പ്രസ്താവന ശരിയാണ്. 1962ലേക്കാളും വലിയ നാശമായിരിക്കും 2017ൽ ഇന്ത്യയ്ക്കുണ്ടാകുകയെന്നും ഗ്ലോബൽ ടൈംസിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

ചൈനയ്‌ക്കെതിരെ പോരാടാൻ ഭൂട്ടാനെ ഇന്ത്യ നിർബന്ധിക്കുകയാണ്. ഭൂട്ടാനെ ഒരു അടിമ രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യ കണക്കാക്കുന്നത്. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചാണ് ഇന്ത്യ അതിർത്തി കടന്നുകയറ്റം നടത്തുന്നത്. ഭൂട്ടാനെ അടിച്ചമർത്തി വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രവൃത്തി രാജ്യാന്തര സമൂഹം അപലപിക്കേണ്ട ഒന്നാണെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.

ചൈനയുടെ ദോക് ലാ മേഖലയെ സംഘർഷഭരിതമാക്കി ഇവിടുത്തെ റോഡ് നിർമ്മാണം നിർത്തിവയ്ക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു പൂർണമായി വിച്ഛേദിക്കാൻ ശ്രമിക്കുമെന്ന ആശങ്കയാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നും ഗ്‌ളോബൽ ടൈംസ് ആരോപിക്കുന്നു.

ദോക് ലാ മേഖലയിലേക്ക് ഇന്ത്യൻ സേന കടന്നുകയറിയെന്ന ആരോപണം സ്ഥിരീകരിക്കുന്ന ഭൂപടവും ചൈന കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ദോക് ലാ മേഖലയിൽ ചൈന റോഡ് നിർമ്മിക്കുന്നതിലെ ആശങ്ക ഇന്ത്യ നേരത്തെ പ്രകടിപ്പിച്ചിരുന്നു. സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമായ ദോക് ലായിലെ റോഡ് നിർമ്മാണം സുരക്ഷാഭീഷണി ഉയർത്തുന്നുവെന്നാണ് ഇന്ത്യ പറയുന്നത്.

നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമ്മിക്കുന്ന ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന നിർദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP