Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ ഫോണിന് പിന്നിൽ ചാണകം പുരട്ടിയാൽ റേഡിയേഷനിൽ നിന്നും രക്ഷപ്പെടാം; ഗോ സേവാ നേതാവ് ശങ്കർ ലാലിന്റെ പ്രസ്താവനയ്ക്ക് നവമാദ്ധ്യമങ്ങളിൽ പരിഹാസ പെരുമഴ

മൊബൈൽ ഫോണിന് പിന്നിൽ ചാണകം പുരട്ടിയാൽ റേഡിയേഷനിൽ നിന്നും രക്ഷപ്പെടാം; ഗോ സേവാ നേതാവ് ശങ്കർ ലാലിന്റെ പ്രസ്താവനയ്ക്ക് നവമാദ്ധ്യമങ്ങളിൽ പരിഹാസ പെരുമഴ

ആഗ്ര: ആരോഗ്യത്തിന് ദോഷകരമായ മൊബൈൽ ഫോൺ റേഡിയേഷൻ ഇല്ലാതാക്കാൻ ഫോണിൽ ചാണകം തളിച്ചാൽ മതിയെന്ന് ആർഎസ്എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കർ ലാൽ. താൻ ഓരോ ആഴ്‌ച്ചയും മൊബൈൽ ഫോണിലെ ചാണകം മാറ്റുമെന്നും തന്റെ സംഘത്തിലെ എല്ലാവരും ഇത്തരത്തിൽ ചെയ്യാറുണ്ടന്നും അദ്ദേഹം പറയുന്നു. തങ്ങൾ ഗോമൂത്രവും ചാണകത്തിൽ നിന്നും സ്വാംശീകരിച്ചെടുക്കുന്ന വസതുക്കളും കുടിക്കാറുണ്ട്. അതാണ് 76ആം വയസിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഗോരക്ഷാ പ്രമുഖ് പറഞ്ഞു.

ശുദ്ധമായ പശുവിൻ ചാണകമാണ് എന്റെ ഫോണിലുള്ളത്. സെൽഫോണിന്റെ ദോഷകരമായ റേഡിയേഷനിൽ നിന്നും രക്ഷനേടാനാണ് ഇത് ഉപയോഗിക്കുന്നത്' അദ്ദേഹം പറയുന്നു' പശു ഞങ്ങളുടെ മാതാവാണ്. അതിന്റെ വിസർജ്യങ്ങളായ ചാണകത്തിനും മൂത്രത്തിനും മനുഷ്യനെ ഏതു രോഗത്തിൽ നിന്നും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. ചാണകം കൊണ്ട് ക്യാൻസർ മാറ്റാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് സെൽഫോണിന്റെ വികിരണങ്ങളിൽ നിന്നും സംരക്ഷിച്ചുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു. ഗോമൂത്രത്തിൽ നിന്നും ഗുജറാത്തിലെ ചില ശാസ്ത്രജ്ഞർ സ്വർണം കണ്ടെത്തിയെന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ എന്നു ചോദിച്ചുകൊണ്ടാണ് പശു ചാണകം റേഡിയേഷൻ ഇല്ലാതാക്കുമെന്ന് ശങ്കർ ലാലിന്റെ വിശദീകരണം.

സാധാരണ പ്രസവത്തിനായി ഗർഭിണികൾക്ക് ചാണകവും ഗോമൂത്രവും കഴിക്കാൻ നൽകാറുണ്ട്. ചാണകം ഉപയോഗിച്ചാണ് തങ്ങൾ എല്ലാ രോഗവും ചികിത്സിച്ചു ഭേദമാക്കാറുള്ളത്, ഇന്ത്യൻ പശുക്കളുടെ ചാണകത്തിനു മാത്രമാണ് ഈ ഗുണങ്ങളൊക്കെ ഉള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഗേരക്ഷാ നേതാവിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

ആർഎസ്എസ് നേതാവിന്റെ കണ്ടുപിടിത്തങ്ങൾ ഇപ്പോൾ നവമാദ്ധ്യമങ്ങൾ കൊണ്ടാടുകയാണ്. അധികവും പരിഹാസ പോസ്റ്റുകൾ. കഷണ്ടിക്കും ചാണകം ഉത്തമമാണെന്ന് ഒരാൾ ശങ്കർ ലാലിനെ പരിഹസിച്ചിരിക്കുന്നു. മാന്ത്രിക ശക്തിയുള്ളതിനാൽ എന്തുകൊണ്ട് ചാണകം കൊണ്ട് നിർമ്മിച്ച ഫോൺ ആർഎസ്എസ്സിന് പുറത്തിറക്കി കൂടാ എന്നാണ് ഒരാളുടെ ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP