Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് നിരോധിക്കാൻ കൊണ്ടുപിടിച്ച പ്രചാരണപരിപാടികൾ നടത്തുന്ന ബിജെപിക്കു ഗോവയിലെ സഖ്യകക്ഷിയിൽനിന്നു തിരിച്ചടി; സംഘപരിവാറിന്റെ ആവശ്യപ്രകാരം ബീഫ് നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗോവ ഫോർവേഡ് പാർട്ടി; വിഎച്ച്പിയുടെ നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി വിജയ് ദേശായ്

ബീഫ് നിരോധിക്കാൻ കൊണ്ടുപിടിച്ച പ്രചാരണപരിപാടികൾ നടത്തുന്ന ബിജെപിക്കു ഗോവയിലെ സഖ്യകക്ഷിയിൽനിന്നു തിരിച്ചടി; സംഘപരിവാറിന്റെ ആവശ്യപ്രകാരം ബീഫ് നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗോവ ഫോർവേഡ് പാർട്ടി; വിഎച്ച്പിയുടെ നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി വിജയ് ദേശായ്

പനാജി: രാജ്യമെമ്പാടും ബീഫ് നിരോധിക്കാൻ നീക്കങ്ങൾ നടത്തുന്ന ബിജെപിക്കു ഗോവയിലെ സഖ്യകക്ഷിയിൽനിന്നു ശക്തമായ തിരിച്ചടി. സംഘപരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ബീഫ് നിരോധിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഗോവ ഫോർവേഡ് പാർട്ടി വ്യക്തമാക്കി. ബീഫ് നിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും സഹോദര സംഘടനകളും നടത്തുന്ന പ്രതികരണങ്ങൾ ഭരണഘടന വിരുദ്ധമാണെന്നു പാർട്ടി അദ്ധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ വിജയ് ദേശായ് പറഞ്ഞു.

വ്യക്തി സ്വാതന്ത്ര്യം സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും വ്യക്തി സ്വാതന്ത്യം നഷ്ടപ്പെടുമ്പോൾ അത് നേടിക്കൊടുക്കുവാൻ ഇടപെടുക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്നും വിജയ് ദേശായി വ്യക്തമാക്കി. ബീഫ് നിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും സഹോദര സംഘടനകളും നടത്തുന്ന പ്രതികരണങ്ങൾ ഭരണഘടന വിരുദ്ധമാണ്. ഭക്ഷണസ്വാതന്ത്യം മനുഷ്യന്റെ മൗലികാവകാശമാണ്. അത് തടയുന്നവരെ നിയമം ഉപയോഗിച്ച് നേരിടണം.

വിഎച്ച്പിയും മറ്റുള്ളവരും നടത്തുന്ന ശ്രമങ്ങൾ ഗോവയുടെ മതേതര സ്വഭാവത്തെ തകർക്കുവാനാണ് അത്തരം ശ്രമങ്ങൾക്ക് ഗോവയിൽ ഇടമില്ല. യുവാക്കളെ ഇളക്കി വിട്ട് സമാധാന ലംഘനം നടത്താനാണ് ഈ സംഘടനകൾ ശ്രമിക്കുന്നതെന്നും വിജയ് ദേശായ് കൂട്ടിച്ചേർത്തു.

സഖ്യകക്ഷികളുടെ പിന്തുണയോടെ ഗോവയിൽ സർക്കാർ രൂപീകരിച്ചിരിക്കുന്ന ബിജെപിക്ക് ഗോവ ഫോർവേഡ് പാർട്ടിയുടെ തീരുമാനം കനത്ത തിരിച്ചടിയാണ്. 40 അംഗ നിയമസഭയിൽ ബിജെപിക്ക് വെറും 13 സീറ്റുകൾ മാത്രമാണ്. കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മൂന്നു സീറ്റുകളാണ് ഗോവ ഫോർവേഡ് പാർട്ടിക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP