Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണാഭരണങ്ങൾ; രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെ പുറത്തെടുത്തവയിൽ ഇരുമ്പാണികളും സേഫ്റ്റി പിന്നും വരെ

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണാഭരണങ്ങൾ; രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെ പുറത്തെടുത്തവയിൽ ഇരുമ്പാണികളും സേഫ്റ്റി പിന്നും വരെ

അഹമ്മദാബാദ്: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ പുറത്തെടുത്തു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെ സ്വർണാഭരണങ്ങളും മറ്റ് ലോഹങ്ങളും അടക്കം ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് പുറത്തെടുത്തത്.

താലിമാല, സ്വർണത്തിലും അടക്കം വിവിധ തരം ആഭരണങ്ങൾക്ക് പുറമേ ആണി ഉൾപ്പെടെയുള്ള ഇരുമ്പിൽ നിർമ്മിച്ച വസ്തുക്കളും സ്ത്രീയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. സ്വർണ്ണത്തിലും പിച്ചളയിലും പണിത വളകൾ, മോതിരങ്ങൾ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് സ്ത്രീയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്. നിരവധി ഇരുമ്പാണികൾ, നട്ടുകളും ബോൾട്ടുകളും, സേഫ്റ്റിപിന്നുകൾ തുടങ്ങിയവയും പുറത്തെടുത്തു.

അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ. തെരുവിൽ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേർന്ന് മാനസികരോഗാശുപതിയിലാക്കിയതാണ്. അവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടർന്നാണ് സിവിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതും.

നാൽപത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്. ഇവരുടെ ബന്ധുക്കൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ആശുപത്രി അധികൃതർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP