Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് ഒന്നരക്കിലോ ഭാരമുള്ള സ്വർണക്കിരീടം ഹനുമാൻ ക്ഷേത്രത്തിൽ നൽകി യുവാവ്; രണ്ടാം തവണയും മോദി അധികാരത്തിലെത്തിയാൽ വാഗ്ദാനം ചെയ്ത കിരീടം നൽകുന്നത് ജന്മദിനത്തോടനുബന്ധിച്ച്; പ്രധാനമന്ത്രി തന്റെ ജന്മദിനം ആഘോഷിക്കുന്നത് ഗുജറാത്തിൽ

നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് ഒന്നരക്കിലോ ഭാരമുള്ള സ്വർണക്കിരീടം ഹനുമാൻ ക്ഷേത്രത്തിൽ നൽകി യുവാവ്; രണ്ടാം തവണയും മോദി അധികാരത്തിലെത്തിയാൽ വാഗ്ദാനം ചെയ്ത കിരീടം നൽകുന്നത് ജന്മദിനത്തോടനുബന്ധിച്ച്; പ്രധാനമന്ത്രി തന്റെ ജന്മദിനം ആഘോഷിക്കുന്നത് ഗുജറാത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് വാരാണസിയിലെ സങ്കട് മോചൻ ഹനുമാൻ് ക്ഷേത്രത്തിൽ 1.25 കിലോഗ്രാം ഭാരമുള്ള സ്വർണ്ണ കിരീടം നൽകി യുവാവ്. അരവിന്ദ് സിംഗാണ് സ്വർണക്കിരീടം നൽകിയിരിക്കുന്നത്. നേരത്തെ വാരണാസി പാർലമെന്ററി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മോദി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയാൽ ഹനുമാന് സ്വർണ്ണ കിരീടം നൽകുമെന്ന് ഇയാൾ പറഞ്ഞിരുന്നു. തുടർന്നാണ്് സ്വർണ്ണക്കിരീടം നിർമ്മിച്ച് എത്തിച്ചത്.

കഴിഞ്ഞ 75 വർഷത്തിനിടയിൽ ചെയ്യാത്ത വിധത്തിൽ രാഷ്ട്രം കെട്ടിപ്പടുക്കുന്നയാളാണ് പ്രധാനമന്ത്രി. അതിനാൽ, ഈ കിരീടം ഹനുമാൻ പ്രഭുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് നൽകാമെന്ന് തീരുമാനിച്ചു. ഇനി മുതൽ ഇന്ത്യയുടെ ഭാവി സ്വർണം പോലെ തിളങ്ങണം. ഇത് കാശിയിലെ ജനങ്ങളിൽ നിന്നുള്ള സമ്മാനമാണ് ഇതെന്ന് ഒരു പുരോഹിതൻ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ്് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെത്തിയത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്റത്തും മുഖ്യമന്ത്രി വിജയ് രൂപാനിയും വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു. മോദിയുടെ ജന്മദിനം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 വരെ ബിജെപി ആഘോഷിക്കുന്നുണ്ട്. പ്രധാനമന്ത്രി തന്റെ 69-ാം ജന്മദിനം ഗുജറാത്തിലാണ് ആഘോഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP