Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ ഞെട്ടിയത് കസ്റ്റംസ് ഉദ്യോഗസ്ഥർ; കണ്ടെത്തിയത് 123 കിലോഗ്രാം കള്ളക്കടത്തു സ്വർണവും 2 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 1900 അമേരിക്കൻ ഡോളറും 2 വാഹനങ്ങളും; പിടിക്കപ്പെട്ടത് സ്വർണക്കടത്തിൽ പങ്കാളികളായ 17 പേർ

തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ ഞെട്ടിയത് കസ്റ്റംസ് ഉദ്യോഗസ്ഥർ; കണ്ടെത്തിയത് 123 കിലോഗ്രാം കള്ളക്കടത്തു സ്വർണവും 2 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 1900 അമേരിക്കൻ ഡോളറും 2 വാഹനങ്ങളും; പിടിക്കപ്പെട്ടത് സ്വർണക്കടത്തിൽ പങ്കാളികളായ 17 പേർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ/കൊച്ചി: കൊച്ചി കസ്റ്റംസ് തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ 123 കിലോഗ്രാം കള്ളക്കടത്തു സ്വർണവും 2 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 1900 അമേരിക്കൻ ഡോളറും 2 വാഹനങ്ങളും പിടിച്ചെടുത്തു. സ്വർണക്കടത്തിൽ പങ്കാളികളായ 17 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പരിശോധന ഇപ്പോഴും തുടരുകയാണ്. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന 23 വീടുകളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിന്റെ പരിസരത്തുമായിരുന്നു പരിശോധന. കള്ളക്കടത്ത് സ്വർണം കൊണ്ടുവന്ന് ഉരുക്കി ആഭരണങ്ങൾ നിർമ്മിച്ച് സംസ്ഥാനത്തിനു പുറത്തേക്കു കടത്തുന്ന ശൃംഖലയിലുൾപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു.

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി സ്വർണക്കടത്തിലേർപ്പെട്ടിരുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്കിടെ കണ്ടെടുത്ത രണ്ട് വാഹനങ്ങളും അവരുടെ അടുത്ത് നിന്നാണ്. ഒരു വീട്ടിൽ നിന്ന് 30 കിലോഗ്രാം വരെ സ്വർണം പിടിച്ചെടുത്തു. വീട്ടുകാരുടെ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്. പിടിച്ചെടുത്ത സ്വർണത്തിന് 50 കോടിയോളം രൂപയാണ് മതിപ്പു വില കണക്കാക്കുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിൽ നിന്നാണ് സ്വർണം എത്തിച്ച് ആഭരണമാക്കി കടത്തിയിരുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. നികുതി വെട്ടിപ്പാണ് ലക്ഷ്യമെന്ന് കരുതുന്നു. നൂറോളം പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് മാരത്തൺ റെയ്ഡിൽ പങ്കെടുത്തത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP