Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; ഇത്തവണ ശമ്പളം 17ന് എത്തും; ബോണസ് 4000 രൂപ; ആശ വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത; ചരിത്രം തിരുത്തി പിണറായി സർക്കാർ

സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; ഇത്തവണ ശമ്പളം 17ന് എത്തും; ബോണസ് 4000 രൂപ; ആശ വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത; ചരിത്രം തിരുത്തി പിണറായി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇത്തവണ ഒണമൊരുങ്ങാൻ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും നേരത്തെയെത്തും. ഈ മസത്തെ ശമ്പളവും പെൻഷനും 17ന് വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിട്ടുള്ളത്. ചിങ്ങം 1ന് തന്നെ ശമ്പളവും പെൻഷനും ബോണസും അടക്കമുള്ളവ നൽകുന്നതിനായി 17, 18, 19 തീയതികൾ മുതൽ ട്രഷറികളിൽ പണം എത്തും. 26,000 രൂപ വരെ ശമ്പളമുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും 4,000 രൂപ ബോണസ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ശമ്പള പരിധി 24,000 രൂപയായിരുന്നത് ഇത്തവണ 26,000 രൂപയാക്കി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. ബോണസിന് അർഹതയില്ലാത്തവർക്കു മുൻവർഷത്തേതു പോലെ 2,750 രൂപയായിരിക്കും ഉത്സവബത്ത. സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് 15,000 രൂപയായിരിക്കും.

എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർട്ട് ടൈം അദ്ധ്യാപകർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും. വിവിധ പെൻഷൻകാർക്ക് 1,000 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും.1,000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നൽകാനാണ്  തീരുമാനം.

ആശാവർക്കർമാർ, അംഗൻവാടി/ബാലവാടി അദ്ധ്യാപകർ, ആയമാർ, ഹെൽപർമാർ, സ്‌കൂൾ കൗൺസിലർമാർ, പാലിയേറ്റീവ് കെയർ നഴ്‌സുമാർ, ബഡ്‌സ് സ്‌കൂൾ അദ്ധ്യാപകർ, ജീവനക്കാർ, മഹിളാ സമാഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതന്മാർ തുടങ്ങിയവർക്കും ഉത്സവബത്ത ലഭിക്കും.

പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, എൻ.എം.ആർ, സി.എൽ.ആർ, സീസണൽ വർക്കർമാർ എന്നിവർക്ക് 5,000 രൂപ വരെ അഡ്വാൻസ് ലഭിക്കും. തൊഴിലുറപ്പിൽ 100 ദിവസം ജോലി ചെയ്ത എല്ലാവർക്കും 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത നൽകുന്നതിനും ധനവകുപ്പ് അനുമതി നൽകി. 11.5 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. സർക്കാരിന് സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ചിങ്ങപ്പുലരിയാകുമ്പോൾ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനുമെല്ലാം ജനങ്ങളിൽ എത്തിത്തുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP