Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എല്ലായിടത്തും എന്റെ തല എന്റെ ഫുൾ ഫിഗർ; എന്റെ തല എന്റെ ഫുൾ ഫിഗർ'; എല്ലാ പേജിലും മോദിയുടെ ചിത്രം ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ 2017 കലണ്ടർ

'എല്ലായിടത്തും എന്റെ തല എന്റെ ഫുൾ ഫിഗർ; എന്റെ തല എന്റെ ഫുൾ ഫിഗർ'; എല്ലാ പേജിലും മോദിയുടെ ചിത്രം ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ 2017 കലണ്ടർ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 2017 കലണ്ടർ പുറത്തിറക്കി. എല്ലാ പേജിലും പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയാണു കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എം വെങ്കയ്യ നായിഡുവാണു കലണ്ടർ പുറത്തിറക്കിയത്. 'എന്റെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു, മുന്നോട്ടു കുതിക്കുന്നു' എന്ന ആശയത്തിലാണു കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഓരോ പേജിലും നരേന്ദ്ര മോദിയുടെ ചിത്രമാണു കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വച്ഛഭാരത് തുടങ്ങി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു മോദി ഉൾപ്പെട്ട ചിത്രങ്ങളാണു കലണ്ടറിൽ ഓരോ പേജിലും നൽകിയിട്ടുള്ളത്.

മോദിയുടെ ചിത്രമുള്ള പരസ്യത്തിനു ചെലവഴിച്ച കോടികളെപ്പറ്റിയുള്ള വിവാദങ്ങൾ സജീവ ചർച്ചയായിരിക്കെയാണു കലണ്ടറും പുറത്തുവരുന്നത്. സെൽഫിയോടും ഫോട്ടോകളോടും ഭ്രമമമുള്ള പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനാണു കലണ്ടറിന്റെ മുഴുവൻ പേജുകളിലും ചിത്രങ്ങൾ അടുക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP