Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടിന് പുറത്ത് പോകുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം; വീട്ടിൽ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിർമ്മിക്കാം; പുതിയ മാർ​ഗ നിർ​ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

വീടിന് പുറത്ത് പോകുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം; വീട്ടിൽ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിർമ്മിക്കാം; പുതിയ മാർ​ഗ നിർ​ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ മാർ​ഗ നിർദ്ദേശം പുറത്തിറക്കി. വീടുകളിൽ നിന്നും പുറത്ത് പോകുമ്പോൾ എല്ലാവരും നിർബന്ധമായും മാസ്‌ക്‌ ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് 19 രോഗികളും അവരുമായി അടുത്ത് ഇടപഴകുന്നവരും മാത്രം മാസ്‌ക്‌ ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എന്നാൽ പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ വീടിനു പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്നാണ് നിർദ്ദേശം. വായുവിൽ കൂടിയും കൊറോണ വൈറസ് വ്യാപനം ഉണ്ടാകാം എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം.

വീടുകളിൽ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക്‌ ധരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ്‌ ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവർ, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവർ നിർബന്ധമായും മാസ്‌ക്‌ ധരിക്കണം. ഇതിനായി വീട്ടിൽ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിർമ്മിക്കുന്നതെങ്ങനെയെന്ന കാര്യവും മാർനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, രോഗബാധിതരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരോ ആയവർ ഇത്തരം വീട്ടിൽനിർമ്മിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരും കോവിഡ് 19 രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകരും പൂർണമായും സുരക്ഷാക്രമീകരണങ്ങള്ളുള്ള മാസ്‌ക്‌ തന്നെ ധരിക്കണം. മറ്റുള്ളവർക്കാണ് വീടുകളിൽ നിർമ്മിക്കുന്ന മാസ്‌ക്‌ സംബന്ധിച്ച മാർഗനിർദ്ദേശം ബാധകമാകുക. ഒരാൾ ഉപയോഗിച്ച മാസ്‌ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഓരോരുത്തരും വെവ്വേറെ മാസ്‌ക്‌ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP