Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഎൻജിസിയിൽനിന്ന് പ്രകൃതി വാതകം ചോർത്തി, റിലയൻസിന് 10,000 കോടി പിഴ; ഏഴുവർഷമായി പ്രകൃതിവാതകം ഊറ്റിയെന്നു റിപ്പോർട്ട്

ഒഎൻജിസിയിൽനിന്ന് പ്രകൃതി വാതകം ചോർത്തി, റിലയൻസിന് 10,000 കോടി പിഴ; ഏഴുവർഷമായി പ്രകൃതിവാതകം ഊറ്റിയെന്നു റിപ്പോർട്ട്

ന്യൂഡൽഹി:കേന്ദ്രസർക്കാരിന് കീഴിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗസ്സ് കോർപറേഷന്റെ (ഒഎൻജിസി) ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തുനിന്ന് പ്രകൃതിവാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 1.55 ബില്യൻ യുഎസ് ഡോളർ (10,000 കോടിയിൽപരം ഇന്ത്യൻ രൂപ) പിഴ വിധിച്ചതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിലെ കൃഷ്ണ ഗോദാവരി തടത്തിലെ (കെജി ബേസിൻ) ഒഎൻജിസി ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തിൽനിന്ന് റിലയൻസിന് കീഴിലുള്ള എണ്ണപ്പാടത്തേക്ക് കഴിഞ്ഞ ഏഴുവർഷമായി പ്രകൃതിവാതകം ഊറ്റിയതിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം കനത്ത പിഴ ഈടാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം റിലയൻസ് ഇൻഡസ്ട്രീസിന് നോട്ടീസ് അയച്ചതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വൻതുക പിഴ ഒടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നൽകാൻ റിലയൻസിന് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വാർത്ത പുറത്തായതോടെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ 1.6 ശതമാനം ഇടിവ് സംഭവിച്ചു.

ഒഎൻജിസിയുടെ എണ്ണപ്പാടത്ത് നിന്നും പ്രകൃതിവാതകം ഊറ്റിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കേന്ദ്ര സർക്കാരിന് പിഴയൊടുക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജസ്റ്റിസ് എ.പി. ഷാ കമ്മിറ്റി ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് റിപ്പോർട്ട് നൽകിയിരുന്നു.

ഒഎൻജിസിയുടെ എണ്ണപ്പാടങ്ങളിൽനിന്ന് പ്രകൃതിവാതകം ചോർത്തി വിൽപന നടത്തിയ റിലയൻസ് ഇൻഡസ്ട്രീസിന്റെ നടപടി തെറ്റാണെന്ന് കമ്മിറ്റി വ്യക്തമാക്കി. 2009 ഏപ്രിൽ ഒന്നിനും 2016 മാർച്ച് 31നും ഇടയിലായി 11 ബില്യൻ ക്യൂബിക് മീറ്റർ പ്രകൃതിവാതകമാണ് ഒഎൻജിസി എണ്ണപ്പാടങ്ങളിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചോർത്തിയതെന്ന് ജസ്റ്റിസ് ഷാ റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, പ്രകൃതിവാതകം ചോർത്തിയതിനുള്ള പിഴ ഒഎൻജിസിക്കല്ല, കേന്ദ്രസർക്കാരിനാണ് നൽകേണ്ടതെന്നും ജസ്റ്റിസ് ഷാ, റിപ്പോർട്ടിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP