Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ ഫണ്ട് ലഭിക്കുന്ന എൻജികളുടെ മേൽ പിടിമുറുക്കി സർക്കാർ; ആനുവൽ റിട്ടേൺ ഫയൽ ചെയ്യാത്ത 8975 എൻജിഒകളുടെ ലൈസൻസ് റദ്ദാക്കി

വിദേശ ഫണ്ട് ലഭിക്കുന്ന എൻജികളുടെ മേൽ പിടിമുറുക്കി സർക്കാർ; ആനുവൽ റിട്ടേൺ ഫയൽ ചെയ്യാത്ത 8975 എൻജിഒകളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: വിദേശ ഫണ്ട് ലഭിക്കുന്ന എൻജിഒകളുടെ മേൽ പിടിമുറുക്കി സർക്കാർ. ഗ്രീൻപീസ് ഇന്ത്യയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ ആനുവൽ റിട്ടേൺ ഫയൽ ചെയ്യാത്ത 8975 എൻജിഒകളുടെ ലൈസൻസ് സർക്കാർ റദ്ദാക്കി. 2009-10, 2010-11, 2011-12 വർഷങ്ങളിലെ കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ എൻജിഒകൾക്കെതിരേയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

എൻജിഒകളുടെ ലൈസൻസ് റദ്ദാക്കുന്നതിനു മുമ്പു തന്നെ വിദേശസഹായം എത്തിക്കുന്ന ഫോർഡ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളേയും സർക്കാർ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എൻജിഒകൾക്ക് റദ്ദാക്കൽ നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് 10,343 എൻജിഒകൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും ഒരു മാസത്തിനകം റിട്ടേൺ സംബന്ധിച്ച് വിശദീകരണം നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ലഭ്യമായ വിദേശ ഫണ്ടിന്റെ തോത്, ഫണ്ടിന്റെ ഉറവിടം, എന്തുകാര്യത്തിനാണ് ഫണ്ട് ലഭ്യമായത്, വിനിയോഗിച്ച രീതി എന്നിവയെല്ലാം വിശദമാക്കണമെന്നാവശ്യപ്പെട്ടാണ് എൻജിഒകൾക്ക് നോട്ടീസ് നൽകിയിരുന്നത്. ഇതിൽ 229 എൻജിഒകൾ മാത്രമാണ് മന്ത്രാലയത്തിന്റെ നോട്ടീസിനോട് പ്രതികരിച്ചത്. ഇവരുടെ മറുപടിയിൽ മന്ത്രാലയം പരിശോധന നടത്തിവരികയാണിപ്പോൾ. ബാക്കിയുള്ള 8975 എൻജിഒകളിൽ നിന്നും മറുപടിയൊന്നും ലഭ്യമായിട്ടില്ല എന്നും മന്ത്രാലയത്തിന്റെ വക്താവ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസിനോട് പ്രതികരിക്കാത്ത എൻജിഒകളുടെ ലൈസൻസ് ആണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP