Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർബിഐയുടെ കരുതൽ ധനത്തിന് പിന്നാലെ എൽഐസിയിലും കേന്ദ്രം കൈയിട്ട് വാരിയെന്ന് ആരോപണം; 10.5ലക്ഷം കോടി രൂപയുടെ നിക്ഷേപം വകമാറ്റി ചിലവഴിച്ചെന്ന് കോൺഗ്രസ്; നഷ്ട സാധ്യതയുള്ള പൊതുമേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എൽഐസി 10.70 ലക്ഷം കോടി രൂപ മുതൽ മുടക്കിയെന്ന് അജയ് മാക്കൻ

ആർബിഐയുടെ കരുതൽ ധനത്തിന് പിന്നാലെ എൽഐസിയിലും കേന്ദ്രം കൈയിട്ട് വാരിയെന്ന് ആരോപണം; 10.5ലക്ഷം കോടി രൂപയുടെ നിക്ഷേപം വകമാറ്റി ചിലവഴിച്ചെന്ന് കോൺഗ്രസ്; നഷ്ട സാധ്യതയുള്ള പൊതുമേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എൽഐസി 10.70 ലക്ഷം കോടി രൂപ മുതൽ മുടക്കിയെന്ന് അജയ് മാക്കൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ്വ് ബാങ്കിലെ കരുതൽ ധനത്തിൽ നിന്ന് കോടിക്കണക്കിന് രൂപ എടുത്തതിന് പിന്നാലെ എൽഐസിയിൽ നിന്നും സർക്കാർ നിക്ഷേപം വകമാറ്റി ചിലവഴിച്ചെന്ന് ആക്ഷേപം. 10.5ലക്ഷം കോടി രൂപയെടുത്തു വകമാറ്റി എന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. 'റിസർവ്വ് ബാങ്കിലെ കരുതൽ ധനത്തിൽ നിന്ന് വലിയ തുക സർക്കാർ നിർബന്ധപൂർവ്വം എടുത്തിരിക്കുകയാണെന്ന് കോൺഗ്രസ്സ് വക്താവ് അജയ് മാക്കനാണ് വാർത്ത സമ്മേളനത്തിലൂടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.

ഇപ്പോൾ എൽഐസിയിലെയും നിക്ഷേപത്തിൽ നിന്ന് 10.5ലക്ഷം കോടി രൂപയും സർക്കാർ എടുത്തിരിക്കുകയാണ്. എന്നെ പോലെയും നിങ്ങളെപ്പോലെയും ഉള്ളവർ നിക്ഷേപിച്ച തുകയാണ് എടുത്തിരിക്കുന്നത്', കോൺഗ്രസ്സ് വക്താവിന്റെ വാക്കുകൾ ട്വിറ്റർ പേജിലൂടെ കോൺഗ്രസ്സ് പുറത്തു വിട്ടു.1956 മുതൽ 2014വരെ 11.4ലക്ഷം കോടി രൂപയാണ് നഷ്ട സാധ്യത ഏറെയുള്ള പൊതുമേഖലയിൽ എൽഐസി നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ആ നിക്ഷേപം 22.64ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ്. അതായത് നഷ്ട സാധ്യതയുള്ള പൊതുമേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എൽഐസി 10.70 ലക്ഷം കോടി രൂപ മുതൽ മുടക്കി'.

'2018ൽ ഐഡിബിഐ ബാങ്കിൽ 21000 കോടി രൂപയാണ് എൽഐസി നിക്ഷേപിച്ചത്. 51%ആയിരുന്നു ഷെയർ വളർച്ച. ആ കാശെല്ലാം എവിടെ', കോൺഗ്രസ്സ് ചോദിക്കുന്നു.ഈ മാസം ആദ്യം ചേർന്ന മന്ത്രിസഭ 9300 കോടി രൂപ നിക്ഷേപിക്കാൻ വീണ്ടും തീരുമാനിച്ചു. ഇതിൽ 4743 കോടി രൂപ എൽഐസിയിൽ നിന്ന് മാത്രമുള്ളതാണെന്ന ഗുരുതര ആരോപണവും കോൺഗ്രസ്സ് ഉന്നയിച്ചിട്ടുണ്ട്.

എൽഐസിയുടെ നിലവിലെ മൂല്യം 31.11ലക്ഷം കോടി രൂപയാണ്. 29 കോടി പോളിസി ഉടമകളാണ് എൽഐസിക്കുള്ളത്. 1.12 ലക്ഷം ജീവനക്കാരും 10.72ലക്ഷം ഏജന്റുമാരുമുണ്ട്. അതായത് ഒരു വലിയ ജനവിഭാഗം ഈ സ്ഥാപനത്തെ ആശ്രയിച്ചു കഴിയുന്നുണ്ട്. ഇവരെയെല്ലാം ബാധിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തതെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP