Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധയെ തുടർന്നുണ്ടായ ആഭ്യന്തര വ്യവസായ മേഖലയിലെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ഉടൻ നടപടിയെന്ന് ധനമന്ത്രി; വിലക്കയറ്റം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ആശങ്കകൾ ഒന്നുമില്ലെന്നും നിർമ്മല സീതാരാമൻ

കൊറോണ ബാധയെ തുടർന്നുണ്ടായ ആഭ്യന്തര വ്യവസായ മേഖലയിലെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ഉടൻ നടപടിയെന്ന് ധനമന്ത്രി; വിലക്കയറ്റം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ആശങ്കകൾ ഒന്നുമില്ലെന്നും നിർമ്മല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ആഭ്യന്തര വ്യവസായ മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു. ചൈനയിൽ വൈറസ് പടർന്നതിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വ്യവസായ പ്രതിനിധികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കൊറോണ വൈറസ് കാരണം വിലക്കയറ്റം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ആശങ്കകൾ ഒന്നുമില്ല. മേക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾ നേരിട്ട പ്രത്യാഘാതത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറായിട്ടില്ലെന്നും അവർ പറഞ്ഞു. മരുന്നുകളുടെയോ മെഡിക്കൽ ഉപകരണങ്ങളുടെയോ കുറവ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഔഷധ നിർമ്മാണ മേഖല ചില വസ്തുക്കളുടെ കയറ്റുമതി നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടതായും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP