Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചർച്ചകളുടെ വേദിയാക്കാൻ അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി; എന്ത് വില കൊടുത്തും സർവകലാശാലകളിലെ രാഷ്ട്രീയ നീക്കം തടയുമെന്നും രമേശ് പൊഖ്രിയാൽ

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചർച്ചകളുടെ വേദിയാക്കാൻ അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി; എന്ത് വില കൊടുത്തും സർവകലാശാലകളിലെ രാഷ്ട്രീയ നീക്കം തടയുമെന്നും രമേശ് പൊഖ്രിയാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചർച്ചകളുടെ വേദിയാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാൽ. അതിനായി എന്തു വിലകൊടുക്കാനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

രാഷ്ട്രീയ പ്രവർത്തനം നടത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ കോളേജുകളെയും സർവകലാശാലകളെയും അതിൽനിന്ന് ഒഴിവാക്കണം. വളരെ അകലെനിന്നാണ് വിദ്യാർത്ഥികൾ പലരും അവിടെ പഠിക്കാനെത്തുന്നത്. എന്തു വില കൊടുക്കേണ്ടി വന്നാലും നരേന്ദ്ര മോദി സർക്കാർ കലാശാലകളിലെ രാഷ്ട്രീയ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പൊഖ്രിയാൽ ആരോപിച്ചു. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്നതിന് പിന്നിൽ കോൺഗ്രസാണ്. അവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. 2005 ൽ എംപി ആയിരുന്ന കാലത്ത് പശ്ചിമ ബംഗാളിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധിച്ചിരുന്നുവെന്നും പൊഖ്രിയാൽ ചൂണ്ടിക്കാട്ടി.

പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ മൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഉള്ളതാവും. 33 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നത്. ഇന്ത്യയെ കേന്ദ്രീകരിച്ച് ഉള്ളതാവും അതെന്നും മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സർവകലാശാലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജെ.എൻ.യു, ജാമിയ മിലിയ, ഡൽഹി സർവകലാശാല, ജാദവ്പുർ യൂണിവേഴ്സിറ്റി, പ്രസിഡൻസി യൂണിവേഴ്സിറ്റി തുടങ്ങിയവയിലെ വിദ്യാർത്ഥികളായിരുന്നു പ്രക്ഷോഭത്തിന്റെ മുൻനിരയിൽ. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അരാഷ്ട്രിയവത്ക്കരിക്കുമെന്ന് കേന്ദ്രമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP