Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്; ഹരി സിങ് ഹൈ സ്ട്രീറ്റ് മേഖലയിലെ മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരം; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസും

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്; ഹരി സിങ് ഹൈ സ്ട്രീറ്റ് മേഖലയിലെ മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരം; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ശ്രീനഗറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഒക്ടോബർ 5 ന് അനന്ത്‌നാഗിൽ സമാനമായ ആക്രമണം നടന്നിരുന്നു. അനന്ത്നാഗിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്തെ പൊലീസ് പട്രോൾ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും എന്നാൽ, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡിൽ വീഴുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP