Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യ ചെയ്ത വിമുക്ത ഭടൻ വെറും കോൺഗ്രസുകാരൻ; ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയെന്നു വിളിക്കാനാകില്ല: വൺ റാങ്ക് വൺ പെൻഷനെപ്പറ്റി പരാതി പറയാൻ അവസരം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്തയാളെ അധിക്ഷേപിച്ചു ബിജെപി

ആത്മഹത്യ ചെയ്ത വിമുക്ത ഭടൻ വെറും കോൺഗ്രസുകാരൻ; ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയെന്നു വിളിക്കാനാകില്ല: വൺ റാങ്ക് വൺ പെൻഷനെപ്പറ്റി പരാതി പറയാൻ അവസരം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്തയാളെ അധിക്ഷേപിച്ചു ബിജെപി

ന്യൂഡൽഹി: ആത്മഹത്യ ചെയ്ത വിമുക്ത ഭടനെ അധിക്ഷേപിച്ചു ബിജെപി. വൺ റാങ്ക് വൺ പെൻഷനെക്കുറിച്ചുള്ള പരാതി പറയാൻ അവസരം ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന ഹരിയാന സ്വദേശി രാം കിഷൻ ഗ്രേവാളാണ് മരണശേഷം അവഹേളനത്തിന് ഇരയായത്.

ഹരിയാനയിലെ ബീവാനിയിൽ രാംകിഷന്റെ സംസ്‌കാരച്ചടങ്ങുകൾ നടക്കവെയാണു വിവാദ പ്രതികരണവുമായി ആദ്യം ഹരിയതാന മന്ത്രി അനിൽ വിജ് എത്തിയത്. ആത്മഹത്യ ചെയ്ത ജവാനെ രക്തസാക്ഷിയെന്ന് വിളിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് അനിൽ വിജ് ആണ് വിമുക്തഭടനെ അപമാനിച്ച് രംഗത്തെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഇത്തരത്തിൽ വിവാദ പരാമർശം നടത്തി.

ഇതിനു പിന്നാലെ, വിമുക്ത ഭടനെ അധിക്ഷേപിച്ച് മുൻ കരസേന തലവനും കേന്ദ്രമന്ത്രിയുമായ ജനറൽ വികെ സിംഗും രംഗത്തെത്തി. വിമുക്ത ഭടൻ കോൺഗ്രസ്സുകാരൻ ആണെന്നാണ് വികെ സിങ്ങിന്റെ പ്രതികരണം. കോൺഗ്രസുകാരനെങ്കിലും ഗ്രേവാൾ നമ്മുടെ സൈനികനായിരുന്നു. വിമുക്തഭടന്റെ ആത്മഹത്യയിൽ ഖേദമുണ്ടെന്നും വികെ സിങ്ങ് പ്രതികരിച്ചു. സൈനികരെ രാഷ്ട്രീയ കക്ഷിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിലും വേർതിരിച്ചു കാണുന്നതിലും കടുത്ത എതിർപ്പാണ് ഉയരുന്നത്.

ആത്മഹത്യ ചെയ്യുന്ന സമയത്തെ വിമുക്തഭടന്റെ മാനസികനില പരിശോധിക്കേണ്ടതാണെന്ന വി കെ സിങ്ങിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിവാദ പരാമർശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP