Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ വിവാഹം മറച്ചു വെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങി; ഭർത്താവിന്റെ രണ്ടാം വിവാഹ വിവരം മണത്തറിഞ്ഞ ഭാര്യ ബന്ധുക്കളൈയും കൊണ്ട് വിവാഹ പന്തലിലെത്തി കള്ളി പൊളിച്ചു; വരൻ നേരത്തെ ഒന്ന് കെട്ടിയതാണെന്ന് അറിഞ്ഞതോടെ മാലയിട്ട് സ്വീകരിച്ച യുവാവിനെ പഞ്ഞിക്കിട്ട് വധുവിന്റെ ബന്ധുക്കൾ: വീഡിയോ വൈറൽ

ആദ്യ വിവാഹം മറച്ചു വെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങി; ഭർത്താവിന്റെ രണ്ടാം വിവാഹ വിവരം മണത്തറിഞ്ഞ ഭാര്യ ബന്ധുക്കളൈയും കൊണ്ട് വിവാഹ പന്തലിലെത്തി കള്ളി പൊളിച്ചു; വരൻ നേരത്തെ ഒന്ന് കെട്ടിയതാണെന്ന് അറിഞ്ഞതോടെ മാലയിട്ട് സ്വീകരിച്ച യുവാവിനെ പഞ്ഞിക്കിട്ട് വധുവിന്റെ ബന്ധുക്കൾ: വീഡിയോ വൈറൽ

നൈനിറ്റാൾ: ആദ്യ വിവാഹം മറച്ച് വെച്ച് ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങി. സംഭവം മണത്തറിഞ്ഞ ഭാര്യ ബന്ധുക്കളുമായി വിവാഹ പന്തലിലെത്തിയതോടെ വധുവിന്റെ ബന്ധുക്കൾ വരനെ പഞ്ഞിക്കിട്ടു. വിവാഹ പന്തലിൽ നിന്നും വരനെ വലിച്ചിറക്കി തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വരൻ നേരത്തെ ഒന്ന് വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലെത്തിലേക്ക് കയറിയ വരനെ വധുവിന്റെ ബന്ധുക്കൾ ചേർന്ന് പൊതിരെ തല്ലുക ആയിരുന്നു.

നൈനിറ്റാളിലെ കല്യാണപന്തലിൽ ചടങ്ങുകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമാവുന്നത്. ഭർത്താവിന്റെ കല്ല്യാണമാണെന്ന് ഭാര്യ മണത്തറിയുകയായിരുന്നു. ഇതോടെ ബന്ധുക്കളെ ശട്ടം കെട്ടി കല്ല്യാണം മുടക്കാനും യുവതി തീരുമാനിച്ചു. അങ്ങനെ താലികെട്ടിന് നിമിഷങ്ങൾ ബാക്കി നിൽക്കെ വിവാഹ പന്തലിലേക്ക് ഭാര്യ എത്തുക ആയിരുന്നു. യുവാവ് തന്റെ ഭർത്താവാണെന്ന് യുവതി അറിയിച്ചു.

ആദ്യം വധുവിന്റെ വീട്ടുകാർ ഇക്കാര്യം വിശ്വസിച്ചില്ല. എന്നാൽ 2012 മുതൽ തമ്മിൽ ഇഷ്ടപ്പെട്ട ശേഷം ഒക്ടോബറിൽ വിവാഹിതരായതിന്റെ രേഖകൾ ഉൾപ്പെടെ യുവതി ഹാജരാക്കിയതോടെ സംഭവത്തിന്റെ ഗതി മാറുകയായിരുന്നു. പിന്നീട് വൻ ബഹളമാണ് ഉണ്ടായത്. വരൻ നേരത്തെ ഒന്ന് കെട്ടിയതാണെന്ന് വധുവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. ഇതോടെ വധുവിന്റെ ബന്ധുക്കൾ രോഷാകുലരാകുക ആയിരുന്നു.

വരനെ വധുവിന്റെ വീട്ടുകാർ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോൾ നൈനിറ്റാളിലെ ബിഡി പാണ്ഡേ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്നപരിഹാരത്തിന് മല്ലിറ്റാൾ പൊലീസ് സ്റ്റേഷനിൽ ഒത്തുചേർന്നെങ്കിലും അവിടെയും ബഹളമായിരുന്നു.

വാഗ്വാദത്തിന് ശേഷം വരന്റെ കുടുംബക്കാർ മയപ്പെട്ടു. ഒത്തുതീർപ്പിന് നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ പറഞഞതിനെ തുടർന്ന് വധുവിന്റെ കുടുംബം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് ചെലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്. 2 ലക്ഷം രൂപ പൊലീസ്സ്റ്റേഷനിൽ വച്ചുതന്നെ വധുവിന്റെ കുടുംബം കൈപ്പറ്റി. ബാക്കി തുക കടം പറഞ്ഞ് വരന്റെ വീട്ടുകാരും പിരിഞ്ഞുപോയി. 18 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പൊലീസ് സാന്നിധ്യത്തിൽ വധുവിന്റെ വീട്ടുകാർ എഴുതി ഒപ്പിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP