Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം; മിക്ക സാധനങ്ങൾക്കും 12ഉം 18ഉം; ആഡംബര കാറുകൾക്കും സിഗററ്റിനും മദ്യത്തിനും അധിക നികുതി; സ്വർണ നികുതിയിൽ തീരുമാനമായില്ല: ഇനി നമ്മൾ നികുതി അടയ്‌ക്കേണ്ടത് ഈ കണക്കു പ്രകാരം

നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം; മിക്ക സാധനങ്ങൾക്കും 12ഉം 18ഉം; ആഡംബര കാറുകൾക്കും സിഗററ്റിനും മദ്യത്തിനും അധിക നികുതി; സ്വർണ നികുതിയിൽ തീരുമാനമായില്ല: ഇനി നമ്മൾ നികുതി അടയ്‌ക്കേണ്ടത് ഈ കണക്കു പ്രകാരം

ന്യൂഡൽഹി: ചരക്കു സേവന നികുതി ഘടനയിൽ തീരുമാനമായി. കുറഞ്ഞ നികുതി അഞ്ചു ശതമാനവും കൂടിയത് 28 ശതമാനവുമായി നിജപ്പെടുത്തി കേന്ദ്രസർക്കാർ നികുതി ഘടന പ്രഖ്യാപിച്ചു.

അതേസമയം, ഭക്ഷ്യ ധാന്യങ്ങൾളെ നികുതിയിൽ നിന്ന് ഒഴിവാക്കിയാണു പുതിയ ഘടന പ്രഖ്യാപിച്ചത്. അവശ്യഭക്ഷ്യധാന്യങ്ങളെ നികുതിയിൽ നിന്നു ഒഴിവാക്കുകയായിരുന്നു.

അതിനാൽ, നിത്യോപയോഗസാധനങ്ങൾക്ക് വില കുറയും. നിലവിൽ 14 ശതമാനമുള്ള നികുതി അഞ്ചു ശതമാനമാക്കാനും തീരുമാനമായി.

ഇന്നു ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിനുശേഷം നാലു സ്ലാബുള്ള ഘടനയാണു സർക്കാർ പ്രഖ്യാപിച്ചത്. 12 ശതമാനം, 18 ശതമാനം നികുതികൂടി ഉൾപ്പെട്ടതാണ് നാലു സ്ലാബുള്ള ഘടന. ആഡംബരകാറുകൾക്കും പാന്മസാലയ്ക്കും ശീതളപാനീയങ്ങൾക്കും സെസ് ചുമത്തും. അതിനാൽ, ആഡംബരകാറുകൾക്കും ശീതളപാനീയങ്ങൾക്കും സെസ് അടക്കം നികുതി 40 ശതമാനമാകും. പുകയില ഉൽപന്നങ്ങൾക്കു സെസ് അടക്കം 65 ശതമാനമാണു പുതിയ നികുതി ഘടന. അതേസമയം, സ്വർണത്തിന്റെ നികുതിയിൽ തീരുമാനമായില്ല.

ചരക്ക് സേവന നികുതിയിൽ 26 ശതമാനം, പതിനെട്ട്, പന്ത്രണ്ട് എന്ന നികുതിഘടനയാണ് കേന്ദ്രസർക്കാർ മുന്നോട്ടു വച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ഇതിന് അംഗീകാരം നൽകിയിരുന്നില്ല. അവശ്യസാധനങ്ങളുടെ നികുതി അഞ്ചു ശതമാനത്തിൽ താഴെയായി നിശ്ചയിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം യോഗം ചേർന്നപ്പോഴും ഇതേ ആവശ്യത്തിൽ കേരളം ഉറച്ചുനിന്നിരുന്നു.

അവശ്യസാധനങ്ങൾക്ക് 6 ശതമാനം നികുതി ഏർപ്പെടുത്താം എന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ നിലപാട്. എന്നാൽ, കേരളം ശക്തമായി ഇതിനെ എതിർത്തു. കേരളത്തിന്റെ നിലപാടിനു മറ്റു സംസ്ഥാനങ്ങളും പിന്തുണ നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP