Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെഗുവേരയുടെ മകളെ സാക്ഷിയാക്കി ഡൽഹിയിൽ ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികാഘോഷം; വിപ്ലവഗാനങ്ങൾ മുഴങ്ങിയത് സ്പാനിഷിലും; ക്യൂബ നേരിടുന്നത് അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി; പോരാട്ടം തുടരുന്നുവെന്ന് ചെയുടെ മകൾ അലെയ്ഡ

ചെഗുവേരയുടെ മകളെ സാക്ഷിയാക്കി ഡൽഹിയിൽ ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികാഘോഷം; വിപ്ലവഗാനങ്ങൾ മുഴങ്ങിയത് സ്പാനിഷിലും; ക്യൂബ നേരിടുന്നത് അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി; പോരാട്ടം തുടരുന്നുവെന്ന് ചെയുടെ മകൾ അലെയ്ഡ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികം ഡൽഹിയിൽ ആഘോഷിച്ചു. വിപ്ലവത്തിനു നേത്യത്വം വഹിച്ച ഇതിഹാസ നായകൻ ചെ ഗുവേരയുടെ മകൾ അലെയ്ഡ ഗുവേരയും ക്യൂബൻ പാർലമെന്റ് അംഗം ഫെർനാൻഡോ ഗോൺസാൽവസ് ലോട്ടും ചടങ്ങിൽ മുഖ്യാതിഥികളായി. പുതിയൊരു ഘട്ടത്തിലേക്ക് ക്യൂബ കടക്കുകയാണെന്നും പക്ഷേ ഇപ്പോഴും പോരാട്ടം തുടരുന്നുവെന്നും അലെഡ പറഞ്ഞു. ഇന്ത്യയുടെ സ്നേഹത്തിന് നന്ദി അറിയിച്ച അവർ തുടർന്നും രാജ്യം പിന്തുണ തുടരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ക്യൂബൻ സ്വാതന്ത്ര്യപോരാളിയും കവിയുമായ ഹോസെ മാർട്ടിയുടെ കവിത ആലപിച്ചാണ് തന്റെ വാക്കുകൾ അലെയ്ഡ അവസാനിപ്പിച്ചത്.സ്പാനിഷ് ഭാഷയിലടക്കം പ്രത്യഭിവാദനവും മുദ്രാവാക്യങ്ങളും വേദിയിൽ മുഴങ്ങി.

ദി നാഷണൽ കമ്മിറ്റി ഫോർ സോളിഡാരിറ്റി വിത്ത് ക്യൂബ, അഖിലേന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ (എഐപിഎസ്ഒ) എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ ചെ ഗുവേര അനുസ്മരണഗാനം സ്പാനിഷിൽ ആലപിച്ചപ്പോൾ അലെയ്ഡയും ചേർന്നു. പ്രൊഫ. ചമൻലാൽ ഭഗത് സിങ്ങിനെക്കുറിച്ചുള്ള തന്റെ പുസ്തകങ്ങൾ അലെയ്ഡയ്ക്കും ലോട്ടിനും സമ്മാനിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും ചടങ്ങിൽ പങ്കെടുത്തു.
നിർവികാരനായി കുറ്റകൃത്യം കണ്ടുനിൽക്കുന്നവരും കുറ്റവാളികളാണെന്ന ഹോസെ മാർട്ടിയുടെ വാക്കുകൾ അന്വർഥമാകുകയാണ് വർത്തമാനകാലത്തിലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മാത്രമല്ല, ക്യൂബയ്ക്കെതിരെയടക്കം. സാമ്പത്തിക ഉപരോധമല്ല അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധമാണ് ക്യൂബ നേരിടുന്നതെന്ന് അഭിപ്രായപ്പെട്ട ബേബി ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന വംശീയ-സാമ്പത്തിക അതിക്രമങ്ങളോട് ലോകം മുഖംതിരിച്ചിരിക്കുകയാണെന്ന് കൂട്ടിച്ചേർത്തു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജൻ, ക്യൂബൻ സ്ഥാനപതി ഓസ്‌ക്കാർ മാർട്ടിനസ്, എഐപിഎസ്ഒ ജനറൽ സെക്രട്ടറി എ അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP