Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോട്ടോർ വാഹന നിയമലംഘനം; ഗുജറാത്തിൽ കനത്ത പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു; കുറച്ചത് നേർ പകുതിയാക്കി; ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപയും ലൈസൻസ് ഇല്ലെങ്കിൽ പിഴ 2000വുമായി നിജപ്പെടുത്തി; പിഴ കുറച്ചത് നിയമലംഘകരോടുള്ള കനിവായി കാണേണ്ടതില്ലെന്നും സർക്കാർ

മോട്ടോർ വാഹന നിയമലംഘനം; ഗുജറാത്തിൽ കനത്ത പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു; കുറച്ചത് നേർ പകുതിയാക്കി; ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപയും ലൈസൻസ് ഇല്ലെങ്കിൽ പിഴ 2000വുമായി നിജപ്പെടുത്തി; പിഴ കുറച്ചത് നിയമലംഘകരോടുള്ള കനിവായി കാണേണ്ടതില്ലെന്നും സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ; മോട്ടോർ വാഹന നിയമലംഘനത്തിന് ഈടാക്കുന്ന പിഴത്തുകയിൽ ഇളവുവരുത്തി ഗുജറാത്ത് സർക്കാർ. സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്ത് നിലവിൽവന്ന പുതിയ നിയമഭേദഗതിയിലെ ഉയർന്ന പിഴയാണ് സംസ്ഥാന സർക്കാർ കുറച്ചത്. മോട്ടോർ വാഹനനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചാലും, സീറ്റ് ബെൽറ്റ് ഇടാതെ യാത്രചെയ്താലും ആയിരം രൂപയാണ് പിഴ.

എന്നാൽ ഗുജറാത്തിൽ ഈ നിയമലംഘനത്തിന് 500 രൂപ മാത്രമേ ഇനി ഈടാക്കുകയുള്ളൂ. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഇരുചക്രവാഹന യാത്രക്കാരിൽനിന്ന് 2000 രൂപയും കാർ ഉൾപ്പെടെയുള്ള(എൽ.എം വി) വാഹനങ്ങളിൽ യാത്രചെയ്യുന്നവരിൽനിന്ന് 3000 രൂപയും പിഴ ഈടാക്കിയാൽ മതിയെന്നും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.

ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നുവെന്നും വിശദമായ ചർച്ചകൾ നടത്തിയശേഷമാണ് പിഴ കുറയ്ക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. എന്നാൽ പിഴ കുറച്ചത് നിയമലംഘകരോടുള്ള സർക്കാരിന്റെ കനിവായി കാണേണ്ടതില്ലെന്നും, ഇതുവരെ ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയോളം വർധിപ്പിച്ചതിനാലാണ് തുക കുറയ്ക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP