Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുതിരക്കച്ചവടം ഭയന്ന് വീണ്ടും കോൺഗ്രസ്; കോവിഡ് കാലത്ത് ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; 65 കോൺഗ്രസ് എംഎ‍ൽഎമാരെ റിസോർട്ടിലേക്ക് മാറ്റി; പാർട്ടിയിൽ നിന്ന് എട്ട് എംഎ‍ൽഎമാർ രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് അതീവ കരുതലിൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കർണാടകയിലും മഹാരാഷ്ട്രയിലും നടന്ന കുതിരക്കച്ചവടം ആവർത്തിക്കാൻ ഗുജറാത്തും. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗുജറാത്തിൽ എംഎ‍ൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. കോൺഗ്രസിന്റെ 65 എംഎ‍ൽഎമാരേയും മൂന്ന് റിസോർട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ എട്ട് കോൺഗ്രസ് എംഎ‍ൽഎമാർ നിയമസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചിരുന്നു. രാജിവെച്ച കോൺഗ്രസ് എംഎ‍ൽഎമാരിൽ ചിലർ ബിജെപിക്കൊപ്പം ചേർന്നിട്ടുണ്ട്. മറ്റുള്ളവർ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

എംഎ‍ൽഎമാർ രാജിവെക്കുന്നതിന് മുമ്പ് കോൺഗ്രസിനും ബിജെപിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ അംഗബലമനുസരിച്ച് കോൺഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കു.182 അംഗ സഭയിൽ കോൺഗ്രസ് എംഎ‍ൽഎമാർ 65 ആയി. ബിജെപിക്ക് 103 അംഗങ്ങളാണുള്ളത്. 19നാണ് ഗുജറാത്തിൽ നാല് രാജ്യസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പ്.കോൺഗ്രസ് വക്താവ് കൂടിയായ ശക്തിസിങ് ഗോഹിൽ, മുൻ കോൺഗ്രസ് അധ്യക്ഷൻ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോൺഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP