Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുർമീതിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ൽ അധികം അക്കൗണ്ടുകൾ; സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലായി 75 കോടി രൂപയുടെ നിക്ഷേപം; സിനിമാ നിർമ്മാണ യൂണിറ്റിനായി ഇരുപതു അക്കൗണ്ടുകളിലായി അമ്പതുകോടി രൂപ; ഹണിപ്രീതിനായി മാത്രം കോടികളുള്ള അക്കൗണ്ടുകൾ വേറേ

ഗുർമീതിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ൽ അധികം അക്കൗണ്ടുകൾ; സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലായി 75 കോടി രൂപയുടെ നിക്ഷേപം; സിനിമാ നിർമ്മാണ യൂണിറ്റിനായി ഇരുപതു അക്കൗണ്ടുകളിലായി അമ്പതുകോടി രൂപ; ഹണിപ്രീതിനായി മാത്രം കോടികളുള്ള അക്കൗണ്ടുകൾ വേറേ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: ബലാത്സംഗകേസിൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങൾ പുറത്ത്. ദേരാ സച്ചാ സൗദ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ൽ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്.

കണ്ടെത്തിയ 504 അക്കൗണ്ടുകളിൽ 473 എണ്ണം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകൾ ലോൺ അക്കൗണ്ടുകളാണ്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലായി 75 കോടി രൂപയുടെ നിക്ഷേപമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.

ഗുർമീത് റാം റഹിം സിങ്ങിനും ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണീപ്രീത് സിങ്ങിനുമായി വേറെ നിരവധി അക്കൗണ്ടുകളിലായി കോടികളുടെ നിക്ഷേപവും ഭദ്രമായിരുന്നു. ഗുർമീതിന് 12 അക്കൗണ്ടുകളിലായി 7.72 കോടി രൂപയാണ് നിക്ഷേപം. ഹണിപ്രീതിനു ഏഴു അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

ഇതു കൂടാതെ ഗുർമീതിന്റെ സിനിമാ നിർമ്മാണ യൂണിറ്റിനകത്ത് ഹക്കിക്കാത്ത് എന്റെർടെയിന്മെന്റിന്റെ പേരിൽ ഇരുപതു അക്കൗണ്ടുകളിലായി അമ്പതുകോടി രൂപയുണ്ട്. കണ്ടെത്തിയ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. ദേരാ സച്ചാ സൗദയുടെ സ്വത്തുവിവരങ്ങളുടെ കണക്ക് തയാറാക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇരു സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. ഗുർമീത് കുറ്റക്കാരനാണെന്ന കോടതി വിധിക്കു പിന്നാലെ ഉണ്ടായ കലാപത്തിലെ നാശ നഷ്ടങ്ങങ്ങൾക്കു ദേരാ ആശ്രമത്തിന്റെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഗുർമീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ അനുയായികളായ രണ്ട് യുവതികളെ ഗുർമീത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP