Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്യാൻവാണി നിലച്ചിട്ടും ഇഗ്നൗ അനങ്ങുന്നില്ല; വലിയ ഫീസ് വാങ്ങുന്ന സ്ഥാപനത്തിന് ഇളവ് നൽകാനാവില്ലെന്ന് പ്രസാർ ഭാരതി; കേരളത്തിലും വിദ്യാഭ്യാസ എഫ്എം നിലച്ചു

ഗ്യാൻവാണി നിലച്ചിട്ടും ഇഗ്നൗ അനങ്ങുന്നില്ല; വലിയ ഫീസ് വാങ്ങുന്ന സ്ഥാപനത്തിന് ഇളവ് നൽകാനാവില്ലെന്ന് പ്രസാർ ഭാരതി; കേരളത്തിലും വിദ്യാഭ്യാസ എഫ്എം നിലച്ചു

ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ശബ്ദം നിലച്ചു. 'ഇഗ്‌നൗ'വിന്റെ വിദ്യാഭ്യാസ എഫ്എം ആയ ഗ്യാൻവാണിയുമായി സഹകരിക്കുന്നത് പ്രസാർഭാരതി അവസാനിപ്പിച്ചതാണ് ഇതിന് കാരണം. പ്രസാർഭാരതിക്ക് 'ഇഗ്‌നൗ' നൽകാനുള്ള വൻകുടിശ്ശികത്തുക ചൂണ്ടിക്കാണിച്ചാണ് പ്രക്ഷേപണാനുമതി തടഞ്ഞത്.

കേരളം ഉൾപ്പെടെ മിക്കസംസ്ഥാനങ്ങളിലും ഗ്യാൻവാണി നിലച്ചു. 30ലേറെ ഗ്യാൻവാണി നിലയങ്ങളുടെ പ്രവർത്തനമാണ് സ്തംഭനത്തിലേക്ക് നീങ്ങുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള 'ഗ്യാൻവാണി' നിലയങ്ങളുടെ പ്രക്ഷേപണമാണ് നിലച്ചത്. ശാസ്ത്രസാങ്കേതിക-വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളുമായി ബന്ധപ്പെട്ട പരിപാടികളാണ് 'ഗ്യാൻവാണി' എന്ന വിദ്യാഭ്യാസ എഫ്എമ്മിൽ ഉൾപ്പെടുത്തിയിരുന്നത്.

വലിയ ഫീസ് വാങ്ങി കോഴ്‌സുകൾ നടത്തുന്ന 'ഇഗ്‌നൗ'വിന് പ്രത്യേക ഇളവുകളൊന്നും നൽകാനാവില്ലെന്നാണ് പ്രസാർഭാരതിയുടെ നിലപാട്. 'എഐആർ. റിസോഴ്‌സസ്' എന്ന വിഭാഗത്തിലാണ് 'ഗ്യാൻവാണി'യേയും മറ്റും പ്രസാർഭാരതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്യാൻവാണി സംപ്രേഷണം നിലച്ചിട്ട് അഞ്ചു ദിവസമായിട്ടും 'ഇഗ്‌നൗ' അനങ്ങിയിട്ടില്ല. 'ഇഗ്‌നൗ' ദേശീയാടിസ്ഥാനത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന ചില മാറ്റങ്ങളുടെ ഭാഗമായി 'ഗ്യാൻവാണി' വേണ്ടെന്നുവയ്ക്കുന്നതാകാമെന്നും സൂചനകളുണ്ട്.

തിരുവനന്തപുരത്ത് ആകാശവാണി നിലയത്തിലായിരുന്നു ഗ്യാൻവാണി സ്റ്റുഡിയോ. കൊച്ചിയിൽ 'ഗ്യാൻവാണി'ക്ക് പ്രത്യേക സ്റ്റുഡിയോ ഉണ്ടെങ്കിലും പ്രക്ഷേപണം ആകാശവാണി സംവിധാനത്തിലൂടെയായിരുന്നു. അതുകൊണ്ട് അവിടേയും മുടങ്ങി.  ഈ വിവരം നേരത്തെതന്നെ 'ഇഗ്‌നൗ'വിനെ പ്രസാർഭാരതി അറിയിച്ചിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ മാത്രമാണ് 'ഗ്യാൻവാണി'യിൽ പ്രവർത്തിച്ചിരുന്നവരെ വിവരം അറിയിച്ചത്. ഇതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP