Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാർ നമ്പർ ട്വീറ്റ് ചെയ്ത് ട്രായ് ചെയർമാന്റെ വെല്ലുവിളി; സ്വകാര്യ വിവരങ്ങൾ ചോർത്തിയും ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപയിട്ടും ഹാക്കർമാർ; പുറത്ത് വിട്ടത് മൊബൈൽ നമ്പർ മുതൽ വാട്‌സാപ്പ് പ്രൊഫൈൽ ചിത്രവും ബാങ്കിൽ ഒരു രൂപ നിക്ഷേപിച്ചതിന്റെ സ്‌ക്രീൻ ഷോട്ടും; ഗൂഗിൾ അക്കൗണ്ടിന്റെ പാസ്‌വേർഡ് മാറ്റിക്കോളാനും ട്രായ് ചെയർമാൻ ആർ.എസ് ശർമ്മയോട് ഹാക്കർമാരുടെ മുന്നറിയിപ്പ്

ആധാർ നമ്പർ ട്വീറ്റ് ചെയ്ത് ട്രായ് ചെയർമാന്റെ വെല്ലുവിളി; സ്വകാര്യ വിവരങ്ങൾ ചോർത്തിയും ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപയിട്ടും ഹാക്കർമാർ; പുറത്ത് വിട്ടത് മൊബൈൽ നമ്പർ മുതൽ വാട്‌സാപ്പ്  പ്രൊഫൈൽ ചിത്രവും ബാങ്കിൽ ഒരു രൂപ നിക്ഷേപിച്ചതിന്റെ സ്‌ക്രീൻ ഷോട്ടും;  ഗൂഗിൾ അക്കൗണ്ടിന്റെ പാസ്‌വേർഡ് മാറ്റിക്കോളാനും ട്രായ് ചെയർമാൻ ആർ.എസ് ശർമ്മയോട് ഹാക്കർമാരുടെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വകാര്യ വിവരങ്ങളുടെ ചോർച്ച സംബന്ധിച്ചും സുരക്ഷയെ പറ്റിയുമുള്ള ആശങ്കകൾ വർധിപ്പിക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആധാർ നമ്പർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെയ്ച്ച് ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ആധാർ ഉടമകളെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആധാർ വിവരങ്ങൾ വെച്ച് ശർമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ചാണ് ഹാക്കർമാർ ചെയർമാന്റെ വെല്ലുവിളി സ്വീകരിച്ചത്. ആധാറിന്റെ സുരക്ഷിതത്വത്തിനെതിരെ വിമർശനങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ട്രായ് ചെയർമാൻ തന്റെ ആധാർ നമ്പർ ട്വീറ്റു ചെയ്ത് ഹാക്കർമാരെ വെല്ലുവിളിച്ചത്.

മണിക്കൂറുകൾക്കുള്ളിൽ ശർമ്മയുടെ സ്വകാര്യ മൊബൈൽ നമ്പറും വാട്സാപ്പ് പ്രൊഫൈൽ ഫോട്ടോയും ബാങ്ക് വിവരങ്ങൾ മുതൽ സകലതും ഹാക്കർമാർ പുറത്താക്കി. ഒരു രൂപ നിക്ഷേപിച്ചതിന്റെ സ്‌ക്രീൻ ഷോട്ടും ഹാക്കർമാർ പുറത്തുവിട്ടു.വിവരങ്ങൾ പുറത്താക്കിയതിനു പിന്നാലെ ശർമ്മയുടെ ഗൂഗിൾ അക്കൗണ്ടിന്റെ പാസ്വേഡ് മാറ്റിക്കോളാനും ഹാക്കർമാർ ഉപദേശിക്കുന്നു. ശർമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് എത്തിക്കൽ ഹാക്കേർസ് അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.ഇ കോഡും പുറത്തായതിനു പിന്നാലെ പേടിഎം, ഭീം ആപ്പ് എന്നിവയിലൂടെ ഐ.എംപി.എസ് വഴിയാണ് നിക്ഷേപങ്ങൾ നടത്തിയത്. ഇവയ്ക്കു പുറമേ, ശർമ്മയുടെ വോട്ടർ ഐ.ഡി. നമ്പർ, എയർ ഇന്ത്യയുടെ സ്ഥിരം യാത്രാ ഐ.ഡി. തുടങ്ങിയവയും പുറത്തായി.

എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ ഉപദ്രവകാരികളല്ലെന്നും കൂടുതൽ മികച്ചത് പ്രതീക്ഷിക്കുന്നെന്നും ശർമ്മ പറഞ്ഞു. പുറത്തുവന്ന വിവരങ്ങളൊന്നും ആധാർ ഡേറ്റാബേസിൽ നിന്നുള്ളവയല്ലെന്ന് യു.ഐ.ഡി.എ.ഐ അവകാശമുന്നയിച്ചതിന് പിന്നാലെയാണ് ശർമ്മയുടെ പ്രസ്താവന വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP