Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടു നിരോധനത്തിൽ ആർബിഐ ആശങ്കപ്പെട്ടിരുന്നു; ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചിന്തിച്ചു; എന്നിട്ടും അനുമതി നല്കി; വെളിപ്പെടുത്തലുകൾ ഗവർണർ ഊർജിത് പട്ടേൽ പാർലമെന്റ് സമിതിക്കു നല്കിയ വിശദീകരണത്തിൽ

നോട്ടു നിരോധനത്തിൽ ആർബിഐ ആശങ്കപ്പെട്ടിരുന്നു; ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചിന്തിച്ചു; എന്നിട്ടും അനുമതി നല്കി; വെളിപ്പെടുത്തലുകൾ ഗവർണർ ഊർജിത് പട്ടേൽ പാർലമെന്റ് സമിതിക്കു നല്കിയ വിശദീകരണത്തിൽ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആശങ്കകൾ കണക്കിലെടുക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്നു തെളിയുന്നു. റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ പാർലമെന്റിന്റെ ധനകാര്യ സമിതിക്കു മുന്നിൽ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

നോട്ടു നിരോധനത്തോടെ രാജ്യത്ത് പ്രചാരത്തിലുള്ള 86 ശതമാനം കറൻസികളാണ് അസാധുവായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നോട്ടുകൾക്കു പകരം പുതിയവ വിതരണം ചെയ്യാനാകുമോയെന്ന ആശങ്ക ആർബിഐ ബോർഡ് ഉന്നയിച്ചിരുന്നതായാണു വെളിപ്പെടുന്നത്.

നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പു ചേർന്ന ആർബിഐ ബോർഡ് യോഗത്തിന്റെ വിശദാംശങ്ങളാണ് ഗവർണർ ഊർജിത് പട്ടേൽ പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതിക്കു മുന്നിൽ ജനുവരി 18നു വെളിപ്പെടുത്തിയത്. നോട്ടു നിരോധനം നടപ്പാക്കണമെന്നുള്ള കേന്ദ്രം ശിപാർശ ചെയ്യുന്ന കത്ത് നവംബർ ഏഴിനാണ് ആർബിഐയ്ക്കു ലഭിച്ചതെന്നും ഗവർണർ വ്യക്തമാകുന്നു.

നോട്ടു നിരോധനത്തോടെ രാജ്യത്തുടനീളം കറൻസി ക്ഷാമം അനുഭവപ്പെടുകയും ബിസിനസ് മേഖലയുൾപ്പെടെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്തു. പുതിയ 500, 2000 നോട്ടുകൾ അച്ഛടിച്ച് ബാങ്കുകൾ മുഖാന്തിരം വിണിയിലെത്തിക്കാൻ ആർബിഐയ്ക്ക് ഏറെ പ്രയത്‌നിക്കേണ്ടിവന്നു. നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിൽ ആർബിഐയ്ക്കു വലിയ വീഴ്ചപറ്റിയന്നെ ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.

നോട്ടു നിരോധനത്തോടെ ജനങ്ങൾ താത്കാലികമായി നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആർബിഐ സർക്കാരിനു മുന്നറിയിപ്പു നല്കിയിരുന്നുവെന്നാണ് പാർലമെന്റ് പാനലിനു മുന്നിൽ ഗവർണർ ഊർജിത് പട്ടേൽ വെളിപ്പെടുത്തിയത്. ആർബിഐ ഗവർണർ നല്കിയ മറുപടികളുടെ പകർപ്പ് ലഭിച്ച റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, ചുരുങ്ങിയ സമയം കൊണ്ട് പുതിയ നോട്ടുകൾ വിപണിയിലെത്തിക്കുന്നതിനെക്കുറിച്ചും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സംശയം പ്രകടിപ്പിച്ച ആർബിഐ തന്നെയാണ് നോട്ടു നിരോധനത്തിന് തിടുക്കത്തിൽ അംഗീകാരം നല്കിയതെന്നും ഊർജിത് പട്ടേലിന്റെ മറുപടിയിൽ വ്യക്തമാകുന്നു. കള്ളപ്പണവും കള്ളനോട്ടും തടയാനാകുമെന്ന പ്രത്യാശയിലാണ് ആർബിഐ നോട്ടു നിരോധനത്തിന് അംഗീകാരം നല്കിയത്. കണക്കിൽപ്പെടാത്ത പണം സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകേണ്ടത് അത്യാവശ്യമാണെന്നു വിലയിരുത്തിയായിരുന്നു ആർബിഐയുടെ നടപടി.

നോട്ടു നിരോധനം സബന്ധിച്ച് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി തലവനായ ധനകാര്യവിഷയങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മറ്റിക്ക് മുമ്പിലാണ് ആർബിഐ ഗവർണർ വിശദീകരണം നല്കിയത്. നോട്ടു നിരോധനത്തെ തുടർന്നു ബാങ്കുകളിൽ തിരികെയെത്തിയ അസാധു നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് കൃത്യതയില്ലെന്നാണ് ഊർജിത് പട്ടേൽ മറുപടി നല്കിയത്. പ്രതിസന്ധി എന്ന് തീരുമെന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP