Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യവാങ്മൂലത്തിൽ ഹാദിയ ഉന്നയിച്ച ആരോപണങ്ങളിൽ അശോകനും എൻഐഎയും മറുപടി നൽകണം; രാഹുൽ ഈശ്വറിനെതിരായ ആക്ഷേപങ്ങൾ നീക്കി സുപ്രീംകോടതി; സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെങ്കിൽ ഇടപെടേണ്ടിയിരുന്നത് സർക്കാർ അല്ലേ എന്നും ചോദ്യം  

സത്യവാങ്മൂലത്തിൽ ഹാദിയ ഉന്നയിച്ച ആരോപണങ്ങളിൽ അശോകനും എൻഐഎയും മറുപടി നൽകണം; രാഹുൽ ഈശ്വറിനെതിരായ ആക്ഷേപങ്ങൾ നീക്കി സുപ്രീംകോടതി; സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെങ്കിൽ ഇടപെടേണ്ടിയിരുന്നത് സർക്കാർ അല്ലേ എന്നും ചോദ്യം   

ന്യൂഡൽഹി: ഹാദിയയെ മതംമാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമമുണ്ടായി എങ്കിൽ അതിൽ ഇടപെടേണ്ടിയിരുന്നത് സർക്കാർ അല്ലേ എന്ന് സുപ്രീംകോടതി. ഹാദിയ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെ ആണ് സുപ്രീംകോടതിയുടെ പരാമർശം. സത്യവാങ്മൂലത്തിൽ ഹാദിയ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകാൻ എൻഐഎയ്ക്കും, അച്ഛൻ അശോകനും സുപ്രിം കോടതി ഒരാഴ്ചത്തെ സാവകാശം അനുവദിച്ചു. അതേസമയം സത്യവാങ്മൂലത്തിൽ രാഹുൽ ഈശ്വറിന് എതിരെ ഹാദിയ ഉന്നയിച്ച ആക്ഷേപങ്ങൾ സുപ്രിം കോടതി നീക്കുകയും ചെയ്തിട്ടുണ്ട്.

ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമം ഉണ്ടായെങ്കിൽ ഇടപെടേണ്ടത് സർക്കാർ അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹത്തിൽ ഇടപെടാൻ കഴിയില്ലെന്ന മുൻ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഹാദിയ പ്രലോഭനങ്ങൾക്ക് വശപ്പെട്ടതാണോയെന്ന് കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്നും ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടെന്ന് വിവരം ലഭിച്ചാൽ ഇടപെടേണ്ടത് സർക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അത്തരത്തിൽ ഒരു ശ്രമമുണ്ടായാൽ വിദേശ യാത്ര തടയാൻ സർക്കാരിന് കഴിയും. വിദേശത്തേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയെങ്കിൽ ഹൈക്കോടതിക്കും ഇടപെടാം. - കോടതി നിരീക്ഷിച്ചു.

ഉദ്യോഗസ്ഥർക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന ആവശ്യമാണ് എൻഐഎയും ഹാദിയയുടെ പിതാവ് അശോകനും ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.

അതേസമയം ഇസ്ലാം മതവിശ്വാസം ഉപേക്ഷിക്കാൻ രാഹുൽ ഈശ്വർ നിർബന്ധിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ പരാതിപ്പെട്ടു. തുടർന്നാണ് ഈ പരാമർശങ്ങൾ കോടതി നീക്കം ചെയ്തത്. വിദേശ റിക്രൂട്ട്മെന്റിന്റെ പേരിലാണ് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതെന്ന അശോകന്റെ വാദവുമുണ്ടായി. കേസിൽ ഇനി മാർച്ച് എട്ടിന് വാദം തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP