Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല, അത് ഒരു പിഴവായിരുന്നു; അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ ബിജെപിയെ ഒതുക്കാൻ കഴിയുമായിരുന്നു'; ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നതു പിഴവായിരുന്നെന്ന് സമ്മതിച്ച് ഹാർദിക് പട്ടേൽ

'ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല, അത് ഒരു പിഴവായിരുന്നു; അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ ബിജെപിയെ ഒതുക്കാൻ കഴിയുമായിരുന്നു'; ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നതു പിഴവായിരുന്നെന്ന് സമ്മതിച്ച് ഹാർദിക് പട്ടേൽ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നതു പിഴവായിരുന്നെന്ന് പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. മറിച്ചായിരുന്നെങ്കിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതു തടയാൻ കഴിയുമായിരുന്നെന്നു ഹാർദിക് പട്ടേൽ തുറന്നുസമ്മതിച്ചു. താൻ രാഹുലിനെ കണ്ടിരുന്നെങ്കിൽ ഗുജറാത്തിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുമായിരുന്നെന്നും ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെ ഹാർദിക് പറഞ്ഞു.

ഞാൻ മുമ്പ് പറഞ്ഞിരുന്നു, ഇപ്പോഴും പറയുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്പ് ഞാൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. മമത ബാനർജി, നിതീഷ് കുമാർ, ഉദ്ദവ് താക്കറെ എന്നിവരെയൊക്കെ ഞാൻ കണ്ടിരുന്നതിനാൽ രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നതിലും പ്രശ്‌നമില്ലായിരുന്നു. അത് ഒരു പിഴവായിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ ബിജെപിയെ 99ൽനിന്ന് 79ലേക്ക് ഒതുക്കാൻ കഴിയുമായിരുന്നു- ഹാർദിക് പറഞ്ഞു.

യുവാക്കൾക്കും തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ താനടക്കമുള്ളവരും വിളയ്ക്കു വില ലഭിക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ കർഷകരും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്തിരുന്നെന്നും ഇതുവരെ അതു സംഭവിച്ചില്ലെന്നും ഹാർദിക് ചൂണ്ടിക്കാട്ടി.

182 അംഗ ഗുജറാത്ത് നിയമസഭയിൽ 99 സീറ്റ് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. കോൺഗ്രസ് ശക്തമായി പോരാടി നില മെച്ചപ്പെടുത്തിയെങ്കിലും ഭാരണം പിടിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP