Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രചാരണ റാലിക്കിടെ ഹാർദിക്ക് പട്ടേലിന് തല്ല്; പട്ടേൽ നേതാവിന് മർദ്ദനമേറ്റത് ഗുജറാത്തിലെ സുരേന്ദർ നഗർ ജില്ലയിൽ സംഘടിപ്പിച്ച 'ജൻ ആക്രോശ് സഭ'യിൽ സംസാരിക്കുന്നതിനിടെ; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ഹാർദിക്

പ്രചാരണ റാലിക്കിടെ ഹാർദിക്ക് പട്ടേലിന് തല്ല്; പട്ടേൽ നേതാവിന് മർദ്ദനമേറ്റത് ഗുജറാത്തിലെ സുരേന്ദർ നഗർ ജില്ലയിൽ സംഘടിപ്പിച്ച 'ജൻ ആക്രോശ് സഭ'യിൽ സംസാരിക്കുന്നതിനിടെ; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ഹാർദിക്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കോൺഗ്രസിന്റെ പ്രചാരണ റാലിക്കിടെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിന് മർദ്ദനമേറ്റു. ഗുജറാത്തിലെ സുരേന്ദർ നഗർ ജില്ലയിൽ സംഘടിപ്പിച്ച 'ജൻ ആക്രോശ് സഭ'യിൽ സംസാരിക്കുന്നതിനിടെ ഒരാൾ സ്റ്റേജിലേക്ക് കയറിവന്ന് ഹാർദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു.

മൂന്ന് ആഴ്ച മുൻപാണ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നത്. ഇതിലുള്ള വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അക്രമിയെ പ്രവർത്തകർ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. പട്ടേൽ പൊലീസിൽ പരാതി നൽകി. ഗുജറാത്തിൽ കോൺഗ്രസിന്റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാർദിക് പട്ടേൽ.

കോൺഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ഹാർദിക് ആകർഷിക്കുന്നുണ്ട്. അതേസമയം ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതിൽ പട്ടേൽ സമുദായത്തിലെ ഒരു വിഭാഗത്തിന് എതിർപ്പുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP