Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹരിയാന മന്ത്രിസഭയിൽ പൂർണ നഗ്നനായി പ്രസംഗിച്ച ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു; മരണം കിഴക്കൻ ഡൽഹിയിലെ ജൈന ക്ഷേത്രത്തിൽ; അന്തരിച്ചത് നരേന്ദ്ര മോദിയുമായി അടുപ്പം പുലർത്തിയിരുന്ന സന്യാസികളിലൊരാൾ

ഹരിയാന മന്ത്രിസഭയിൽ പൂർണ നഗ്നനായി പ്രസംഗിച്ച ജൈന സന്യാസി തരുൺ സാഗർ അന്തരിച്ചു; മരണം കിഴക്കൻ ഡൽഹിയിലെ ജൈന ക്ഷേത്രത്തിൽ; അന്തരിച്ചത് നരേന്ദ്ര മോദിയുമായി അടുപ്പം പുലർത്തിയിരുന്ന സന്യാസികളിലൊരാൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൂർണനഗ്നമായി ഹരിയാന മന്ത്രിസഭയിൽ പ്രസംഗിച്ച് വാർത്തകളിൽ ഇടം നേടിയ ജൈന സന്യാസി തരുൺ സാഗർ(51) അന്തരിച്ചു. കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിൽ സ്ഥിതി ചെയ്യുന്ന രാധാപുരി ജൈന ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സാഗർ അന്തരിച്ചത്. മഞ്ഞപ്പിത്തം ബാധിതനായ തരുൺ സാഗർ ഏറെനാളായി ഇതിന്റെ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന ഡൽഹിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജൈന സമുഹത്തിൽ ഏറ്റുവുമധികം അനുയായികളുള്ള സന്യാസിമാരിൽ ഒരാളായ തരുൺ സാഗർ 1967ൽ മധ്യപ്രദേശിലെ ദാമോഹിലാണ് ജനിച്ചത്. 1983ൽ ആചാര്യ പശുപദന്ത് സാഗറിൽ നിന്നാണ് സാഗർ സന്യാസിദീക്ഷ സ്വീകരിച്ചത്. യഥാർത്ഥ പേര് പവൻ കുമാർ ജയിൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ സാഗറുമായി അടുപ്പം പുലർത്തുന്നവരാണ്.

സമ്പന്നമായ ആദർശങ്ങളാലും സമൂഹത്തിനുള്ള സംഭാവനകളാലും തരുൺ സാഗർ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചിച്ചു. 2016ലാണ് സാഗർ ഹരിയാന നിയമസഭയിൽ നഗ്‌നനായി പ്രസംഗിച്ചത്. അന്ന് സംഭവം വൻ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP