Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹാർവാർഡിൽനിന്ന് മൈക്രോസോഫ്റ്റിലേക്ക്; അഭിജിത്തിന് ശമ്പളം ഒന്നരക്കോടി; തുടക്കം ഫോണിലെ അഭിമുഖം; പിന്നാലെ നാല് അഭിമുഖം ഒരുദിവസം; അവസാന അഭിമുഖം ആക്സിലറേഷൻ പ്രോഗ്രാം ഡയറക്ടർ നേരിട്ട് ഫോണിലൂടെ; ഒരുമണിക്കൂർ നീണ്ട അഭിമുഖം കഴിഞ്ഞ് ഏതാനും നാൾക്കകം നിയമന ഉത്തരവും

ഹാർവാർഡിൽനിന്ന് മൈക്രോസോഫ്റ്റിലേക്ക്; അഭിജിത്തിന് ശമ്പളം ഒന്നരക്കോടി; തുടക്കം ഫോണിലെ അഭിമുഖം; പിന്നാലെ നാല് അഭിമുഖം ഒരുദിവസം; അവസാന അഭിമുഖം ആക്സിലറേഷൻ പ്രോഗ്രാം ഡയറക്ടർ നേരിട്ട് ഫോണിലൂടെ; ഒരുമണിക്കൂർ നീണ്ട അഭിമുഖം കഴിഞ്ഞ് ഏതാനും നാൾക്കകം നിയമന ഉത്തരവും

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡേറ്റാസയൻസിൽ ബിരുദാനന്തരബിരുദം ലഭിച്ച മലയാളി വിദ്യാർത്ഥിക്ക് ഒന്നരക്കോടിയിലേറെ ശമ്പളത്തിൽ ജോലി. തിരുവനന്തപുരം വഴുതക്കാട് സ്വദേശി അഭിജിത്തിനാണ് മൈക്രോസോഫ്റ്റ് കമ്പനിയിൽ ഭീമമായ വാർഷികശമ്പളത്തിനു ജോലി ലഭിച്ചത്.യുഎസിലെ ഹാർവഡിൽ ബിരുദദാനച്ചടങ്ങിൽ മുണ്ടും ജുബ്ബയും ധരിച്ചാണ് അഭിജിത് എത്തിയത് വാർത്തയായിരുന്നു. രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനം മലയാളത്തിൽ വായിച്ചതും വേറിട്ടു നിന്നു.

മഞ്ചേരിയിൽ മെഡിസിനും എൻജിനീയറിങ്ങിനുമുള്ള പ്രവേശനപ്പരീക്ഷയ്ക്ക് പരിശീലനംനൽകുന്ന സ്ഥാപനത്തിൽ പഠിപ്പിക്കുന്ന അശോക്കുമാറിന്റെയും തിരുവനന്തപുരത്ത് അദ്ധ്യാപികയായ അർച്ചനയുടെയും മകനാണ് അഭിജിത്ത്.

ബിരുദം ലഭിച്ചയുടനെ മൈക്രോസോഫ്റ്റിൽനിന്ന് ആദ്യ വിളി വന്നു. തുടക്കം ഫോണിലെ അഭിമുഖം. അതുകഴിഞ്ഞ് നാല് അഭിമുഖം ഒരുദിവസം. അവസാന അഭിമുഖം ആക്സിലറേഷൻ പ്രോഗ്രാം ഡയറക്ടർ നേരിട്ട് ഫോണിൽ. ഒരുമണിക്കൂർ നീണ്ട അഭിമുഖം കഴിഞ്ഞ് ഏതാനും നാൾക്കകം നിയമന ഉത്തരവെത്തി. ബിറ്റ്സ് പിലാനിയിൽ ബിരുദം നേടിയ ശേഷമാണ് അഭിജിത്ത് ഹാർവാർഡിൽനിന്ന് എം.എസ്. നേടുന്നത്.അയച്ചില്ലല്ലോ എന്ന കുറ്റബോധം ഒഴിവാക്കാനായി മാത്രം അയച്ച അപേക്ഷ അഭിജിത്തിനെ എത്തിച്ചത് ഹാർവഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എംഎസ് ഹെൽത്ത് ഡേറ്റ സയൻസ് കോഴ്‌സിൽ.

പ്രവേശനം ഇങ്ങനെ

ഓരോ കോഴ്‌സിനും പ്രത്യേകം അഡ്‌മിഷൻസ് കമ്മിറ്റിയുണ്ട്. പ്രാഥമിക പരിശോധന കഴിഞ്ഞാൽ ഹാർവഡ് പ്രഫസർമാർ അടങ്ങുന്ന ഈ കമ്മിറ്റി വിലയിരുത്തും. എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇന്റർവ്യൂ ഉണ്ടാകും. ഓഗസ്റ്റിൽ തുടങ്ങുന്ന കോഴ്‌സിലേക്കുള്ള അപേക്ഷ ഓൺലൈനിൽ തലേ നവംബറിൽ തന്നെ അയയ്ക്കണം. ഫെബ്രുവരിയിലോ മാർച്ചിലോ ഫലമറിയാം.

 ഡേറ്റ സയന്റിസ്റ്റായ കഥ

ലിങ്ക്ഡ്ഇൻ വഴി മൈക്രോസോഫ്റ്റിന്റെ പ്രതിനിധി ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. അവരുടെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' വിഭാഗത്തിന്റെ ഡവലപ്‌മെന്റ് ആക്‌സിലറേഷൻ പ്രോഗ്രാമിലേക്കായിരുന്നു ക്ഷണം.ആറ് ഇന്റർവ്യൂ കടന്നുകിട്ടണം. ഫെബ്രുവരി ആദ്യവാരം ഫോണിലൂടെ ആദ്യ ഇന്റർവ്യൂ. നമ്മുടെ അനുഭവസമ്പത്തും പ്രസിദ്ധീകരിച്ച പേപ്പറുകളും സംബന്ധിച്ച കാര്യങ്ങൾ മൈക്രോസോഫ്റ്റിലെ ഒരു ഡേറ്റ സയന്റിസ്റ്റ് ചോദിച്ചു.

അടുത്ത 4 ഇന്റർവ്യൂകൾ ഫെബ്രുവരി അവസാനവാരം ഒരേ ദിവസമായിരുന്നു; ഒന്നിനുപിറകെ ഒന്നായി 45 മിനിറ്റ് വീതം. ദിവസങ്ങൾക്കുള്ളിൽ ആറാം ഇന്റർവ്യൂ ഫോണിലൂടെ. മൈക്രോസോഫ്റ്റിലെ ആക്‌സിലറേഷൻ പ്രോഗ്രാം ഡയറക്ടർ നേരിട്ടു നടത്തുന്ന ഈ ഇന്റർവ്യൂ ഒരു മണിക്കൂർ നീണ്ടു. ഒടുവിൽ മാർച്ച് അവസാനവാരം ഓഫർ ലെറ്ററെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP