Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോബർട്ട് വാദ്രയെ വെറുതെ വിടില്ല; ഡിഎൽഎഫ് ഭൂമി ഇടപാടിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹരിയാനാ മുഖ്യമന്ത്രി ഖട്ടാർ

റോബർട്ട് വാദ്രയെ വെറുതെ വിടില്ല; ഡിഎൽഎഫ് ഭൂമി ഇടപാടിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹരിയാനാ മുഖ്യമന്ത്രി ഖട്ടാർ

ന്യൂഡൽഹി: സോണിയഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയ്ക്ക് ബിസിനസ് പങ്കാളിത്തമുള്ള ഡി.എൽ.എഫ് ഗ്രൂപ്പിന്റെ ഭൂമി ഇടപാടിനെതിരെ പുതിയ അന്വേഷണം. ഗുഡ്ഗാവിൽ 350 ഏക്കറിലധികം വരുന്ന ഭൂമി ഇടപാടിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹരിയാന മുൻ ലാൻഡ് റവന്യൂ കമ്മീഷണർ അശോക് ഖേംകയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം്. ഹരിയാനയിലെ ഗുഡ്ഗാവിൽ വസീറാബാദ് വില്ലേജിൽ റോബർട്ട് വാദ്രയ്ക്ക് പങ്കാളിത്തമുള്ള ഡി.എൽ.എഫ് കമ്പനി 350 ഏക്കറിലധികം വരുന്ന ഭൂമിയാണ് വാങ്ങിയത്. ഇടപാടിലൂടെ 500 കോടി രൂപ സർക്കാരിന് നഷ്ടമാണ്ടായതായാണ് ആക്ഷേപം.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇടപാട് അസാധുവാക്കിയതാണ്. ഇതിനെതിരെ ഹരിയാന വ്യവസായിക വികസന കോർപ്പറേഷൻ അപ്പീൽ നൽകിയതിനെതിരെയും ഖേംക അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ ഡി.എൽ.എഫിന് വാഴ്പയും നൽകിയിരുന്നു.

രാഷ്ടീയ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലുകളാണ് ഇടപാടിന് പിന്നിലെന്നും ഖേംക ആരോപിക്കുന്നുണ്ട്. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഭൂമി ഇടപാടിനെതിരെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP