Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ! ഡൽഹിയിൽ താപനില 2.6 ഡിഗ്രി സെൽഷ്യസ് വരെ താണു; അമൃതസറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില; മൂടൽ മഞ്ഞിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി; ഹിമാചലിലെ ഷിംലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ഒരു ഡിഗ്രി സെൽഷ്യസ്

അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ! ഡൽഹിയിൽ താപനില 2.6 ഡിഗ്രി സെൽഷ്യസ് വരെ താണു; അമൃതസറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില; മൂടൽ മഞ്ഞിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി; ഹിമാചലിലെ ഷിംലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ഒരു ഡിഗ്രി സെൽഷ്യസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതി ശൈത്യത്തിൽ തണുത്ത് വിറങ്ങലിക്കുകയാണ് ഉത്തരേന്ത്യ. പല ഉത്തരേന്ത്യൻ നഗരങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 2.6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില താഴ്ന്നത്. മാത്രമല്ല ഡൽഹിയിയെ ഉയർന്ന താപനില എന്ന് പറയാവുന്നത് 20 ഡിഗ്രി സെൽഷ്യസാണ്.

മൂടൽ മഞ്ഞ് തീവണ്ടി ഗതാഗതത്തെ ബാധിച്ചു തുടങ്ങി. ഹൗറ - ന്യൂഡൽഹി പൂർണ എക്സ്പ്രസ്, ഭഗൽപുർ - ആനന്ദ് വിഹാർ ടെർമിനൽ വിക്രംസിംഹ എക്സ്പ്രസ്, കൽക്ക മെയിൽ എന്നിവ മൂടൽ മഞ്ഞിനെത്തുടർന്ന് മൂന്ന് മണിക്കൂറോളം വൈകി. ഡൽഹിയിലെ താപനില ഇനിയും കുറയുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു.

അമൃത്സറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലുധിയാനയിൽ അഞ്ചും പഠാൻകോട്ട് രണ്ട് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ആറു ഡിഗ്രി സെൽഷ്യസാണ് ഉത്തർപ്രദേശിലെ ലഖ്നൗവിലെ കുറഞ്ഞ താപനില. ഹരിയാണയിലെ അംബാലയിലും ഗുർഗാവിലും അഞ്ച് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP