Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ ജയിലിൽ വെള്ളം കയറി; ഗംഗാ നദി കര കവിഞ്ഞൊഴുകിയതോടെ പണി കിട്ടിയത് തടവുകാർക്ക്; 800 ലധികം തടവുകാരെ മറ്റൊരു ജയിലിലേക്ക് മാറ്റി അധികൃതരും; 350 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിൽ പാർപ്പിച്ചിരുന്നത് 800 ലധികം പേരെ

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ ജയിലിൽ വെള്ളം കയറി; ഗംഗാ നദി കര കവിഞ്ഞൊഴുകിയതോടെ പണി കിട്ടിയത് തടവുകാർക്ക്; 800 ലധികം തടവുകാരെ മറ്റൊരു ജയിലിലേക്ക് മാറ്റി അധികൃതരും; 350 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിൽ പാർപ്പിച്ചിരുന്നത് 800 ലധികം പേരെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ:കനത്ത മഴ ഉത്തരേന്ത്യൻ ജില്ലകളിൽ വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ 800 ലധികം തടവുകാരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് അധികൃതർ. ബിഹാർ അതിർത്തിയോട് ചേർന്ന ഗംഗാ നദിക്ക് സമീപമാണ് ബല്ലിയ ജയിൽ. ഗംഗാ നദി ഇപ്പോൾ കര കവിഞ്ഞ് ഒഴുകുകയാണ്. 350 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ഈ ജയിലിൽ നിലവിൽ 950 ഓളം തടവുകാരാണുള്ളത്. താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബല്ലിയ ജയിലിലെ കെട്ടിടങ്ങൾ മോശം അവസ്ഥയിലായതിനാലാണ് തടവുകാരെ മാറ്റുന്നതെന്നും വെള്ളം കയറുന്നത് പുതിയ കാര്യമല്ലെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസം തുടർച്ചയായി മഴ പെയ്തതാണ് ഇപ്പോൾ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. അസംഘട്ടിലെ ജയിലിലേക്കാണ് ഇവിടുത്തെ തടവുകാരെ മാറ്റുന്നത്. ഇതിൽ 45 സ്ത്രീകളുമുണ്ടെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ശക്തമായി തുടരുന്ന മഴയിൽ തലസ്ഥാനമായ പാട്ന ഉൾപ്പെടെ പല സ്ഥലങ്ങളിലുമായി 27 പേരാണ് മരണപ്പെട്ടത്. ത്ുടർന്നാണ് ജയിലിലും വെള്ളം കയറിയത്. 500 പേരെ ബല്ലിയയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള അസംഘട്ട് ജയിലിലേക്കാണ് കൊണ്ട് പോകുന്നത്. ബാക്കിയുള്ള മുന്നൂറ് പേരെ അംബേദ്കർ നഗറിലുള്ള ജയിലിലേക്ക് മാറ്റേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. വെള്ളപ്പൊക്കം കുറയുമ്പോൾ എല്ലാം പഴയത് പോലെയാകുമെന്നും ജയിൽ അടച്ച് പൂട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP