Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വടക്കൻ കേരളത്തിൽ ദുരിതം വിതച്ച പേമാരി കുടകിനെയു കണ്ണീരിലാക്കി; കുടകിൽ രണ്ട് കുടുംബത്തിലെ ആറ് പേർ മരിച്ചു; കനത്ത മഴയിൽ വീരാജ് പേട്ടയിലെ തോറയിലുണ്ടായ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചു; 350 ഓളം വീടുകൾ വെള്ളത്തിൽ ചുറ്റപ്പെട്ട നിലയിൽ; നൂറിലേറെ വീടുകൾ തകർന്നിട്ടുണ്ടെന്നാണ് വിവരം

വടക്കൻ കേരളത്തിൽ ദുരിതം വിതച്ച പേമാരി കുടകിനെയു കണ്ണീരിലാക്കി; കുടകിൽ രണ്ട് കുടുംബത്തിലെ ആറ് പേർ മരിച്ചു; കനത്ത മഴയിൽ വീരാജ് പേട്ടയിലെ തോറയിലുണ്ടായ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചു; 350 ഓളം വീടുകൾ വെള്ളത്തിൽ ചുറ്റപ്പെട്ട നിലയിൽ; നൂറിലേറെ വീടുകൾ തകർന്നിട്ടുണ്ടെന്നാണ് വിവരം

രഞ്ജിത്ത് ബാബു

കൂട്ടുപുഴ: പേമാരി തിമിർത്ത് പെയ്യുന്ന കർണ്ണാടകത്തിലെ കുടകിൽ രണ്ട് കുടുംബത്തിലെ ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. 350 ഓളം മലയാളികളുടെ വീടുകൾ വെള്ളത്തിൽ ചുറ്റപ്പെട്ടിരിക്കയാണ്. നൂറിലേറെ വീടുകൾ തകർന്നിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മലയാളികളുടെ എത്ര വീടുകൾ ഉണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ വീടുകളും മറ്റ് കെട്ടിടങ്ങളും തകർച്ച നേരിടുകയാണ്. കേരളാ അതിർത്തിക്കടുത്ത വീരാജ് പേട്ടയിലെ തോറയിലുണ്ടായ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചു.

മമത (45), മകൾ ലിഖിത എന്നിവരാണ് മരിച്ചത്. ബാഗമണ്ടലത്തിലുണ്ടായ മലയിടിച്ചിലിൽ ഒരുകുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ദക്ഷിണ കുടക് പൂർണ്ണമായും പ്രളയത്തിൽ ഒറ്റപ്പെട്ടു പോയിരിക്കയാണ്. മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറി. തോണികളിലും മറ്റുമായി ഇവരെ രക്ഷപ്പെടുത്തുകയാണ്. മലയാളികൾ അധിവസിക്കുന്ന സിദ്ധാപ്പുര, കരടിഗോഡ്, കൊണ്ടഗോഡു, ഗോണിക്കൊപ്പാൽ എന്നീ പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കാവേരി, ലക്ഷ്മണ തീർത്ഥ, മാറാപോളേ എന്നീ നദികളും അനുബന്ധ പുഴകളും കരകവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് ഏക്കർ നെൽ വയലുകൾ വെള്ളത്തിനടിയിലായിരിക്കയാണ്. മലയിടിച്ചിലും നിരവധി മലയോരങ്ങളിലെ കാപ്പി കൃഷിയും കവുങ്ങിൻ തോട്ടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം പ്രളയ ദുരന്തം ഏൽപ്പിച്ച കുടകിൽ പേമാരി ശക്തമായി തുടരുകയാണ്. അടുത്തടുത്ത് വരുന്ന അവധി ദിവസങ്ങൾ ഇന്നാരംഭിച്ചിട്ടും നാട്ടിലെത്താനോ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ കഴിയാത്ത മലയാളികൾ ദുരിത ജീവിതമാണ് അനുഭവിക്കുന്നത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്.

വീരാജ് പേട്ടയിലെത്തിയാൽ എങ്ങിനെയെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കയാണ്. ഗ്രാമീണ മേഖലയിലേയും നഗര പ്രദേശത്തേയും കടകളെല്ലാം അടഞ്ഞു കിടക്കുന്നതോടെ വിശപ്പടക്കാനുള്ള വഴിയും അടയുകയാണ്. വീരാജ്പേട്ടയിലെത്തിയാൽ നൂറ് കിലോമീറ്റർ വളഞ്ഞ് മാനന്തവാടി വഴി വളഞ്ഞ് കണ്ണൂർ, തലശ്ശേരി, മാഹി തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുമായിരുന്നു.

എല്ലാ വഴികളും അടഞ്ഞ സ്ഥിതിക്ക് ആ മോഹവും നടപ്പില്ല. നാട്ടിൽ നിന്നും തിരിച്ച് കുടകിലെ വിവിധ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടവർ വിവിധ വഴികളിൽ കുടുങ്ങിയിരിക്കയാണ്. വൈദ്യുത തടസ്സവും തുടർച്ചയായ സ്ഥിതിക്ക് പരസ്പരം ബന്ധപ്പെടാനുമാവുന്നില്ല. കുടക് ജില്ലാ ഭരണ കൂടം പൊലീസിനേയും ഫയർ ഫോഴ്സിനേയും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തിവരുന്നുണ്ട്. ബോട്ടുകളും തോണികളും എത്തിച്ചേരാൻ പറ്റുന്ന സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP