Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിൽ ഒഎൻജിസിയുടെ എണ്ണപ്പാടത്ത് സർവീസ് നടത്തിയിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു; കാണാതായ രണ്ട് പൈലറ്റുമാരിൽ ഒരാൾ മലയാളി; പത്തനംതിട്ട സ്വദേശി ഈശോ സാമുവേലിനും സഹപൈലറ്റിനും വേണ്ടി നാവിക സേനയുടെ തിരച്ചിൽ

മുംബൈയിൽ ഒഎൻജിസിയുടെ എണ്ണപ്പാടത്ത് സർവീസ് നടത്തിയിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു; കാണാതായ രണ്ട് പൈലറ്റുമാരിൽ ഒരാൾ മലയാളി; പത്തനംതിട്ട സ്വദേശി ഈശോ സാമുവേലിനും സഹപൈലറ്റിനും വേണ്ടി നാവിക സേനയുടെ തിരച്ചിൽ

മുംബൈ: മുംബൈ തീരത്തിനടുത്ത് ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാരെ കാണാതായി. ഇവരിൽ ഒരാൾ മലയാളിയാണ്. മുംബൈയിൽ നിന്ന് 160 കിലൊമീറ്റർ ഉള്ളിൽ ഉള്ള ഒഎൻജിസി യുടെ എസ്എൽക്യു എന്ന പ്ലാറ്റ്‌ഫോമിൽ മെഡിക്കൽ ഉപയോഗത്തിനുള്ള ഹെലികോപ്ടറുമായി ഇവർ രാത്രി പരിശീലന പറപ്പിക്കൽ നടത്തുമ്പോൾ ആണ് അപകടം നടന്നത്. ഹെലികോപ്ട റിന്റെ സാങ്കേതിക തകരാർ ആണ് അപകടകാരണം എന്ന് വിശ്വസിക്കപ്പെടുന്നു. വളരെ പഴകിയ 

ഹെലികോപ്ടറുകൾ ഒഎൻജിസിയുടെ സർവീസിനു വേണ്ടി പവൻഹംസ് ഉപയോഗിക്കുന്നതായി പരാതി ഉണ്ടായിരുന്നു.

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്കടുത്ത് കുറിയന്നൂർ സ്വദേശി കാപ്റ്റൻ ഈശോ സാമുവേൽ ആണ് കാണാതായ മലയാളി പൈലറ്റ്. പൊതുമേഖല സ്ഥാപനമായ പവൻഹംസിന്റെ പൈലെറ്റു ആയി,വർഷങ്ങളായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം സജീവ ജോലിയിൽ നിന്നും റിട്ടയാർ ചെയ്യേണ്ടതായിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്‌റെർ പൈലെറ്റുമാരിൽ ഒരാളായിരുന്നു കാപ്റ്റൻ ഈശോ സാമുവേൽ. മുംബൈയിൽ സ്ഥിരതാമാസ്സമാക്കിയിരുന്ന അദ്ദേഹം നാട്ടിൽ പുതിയ വീട് വച്ച് ഡിസംബറിൽ കയറിത്താമസിക്കുവാൻ ഇരിക്കെയാണ് ഈ അത്യാഹിതം സംഭവിച്ചത്. ക്യാപ്ടൻ ഗുഹയാണ് കാണാതായ മറ്റൊരു പൈലറ്റ്.

കാണാതായ പൈലറ്റുമാരെ കണ്ടെത്താൻ നാവിക സേനയുടെ ഹെലികോപ്റ്റർ തിരച്ചിൽ നടന്നു വരികയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പവാൻ ഹാൻസ് ലിമിറ്റഡ്. 46 ഹെലികോപ്റ്ററുകളാണ് കമ്പനിക്കുള്ളത്. ഓയിൽ മേഖലയുടെ പര്യവേഷങ്ങൾക്കും ടൂറിസത്തിനും പവാൻസിന്റെ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ പവാൻസിന്റെ ഹെലികോപ്റ്റർ അരുണാഞ്ചൽ പ്രദേശിൽ തകർന്നു വീണ് രണ്ട് പൈലറ്റുമാരുൾപ്പെടെ മൂന്ന് പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP