Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘർഷത്തിനിടയിൽ ഹെലിക്കോപ്റ്റർ അപകടത്തിൽപെട്ടത് തിരിച്ചടിയായി; ജമ്മു കശ്മീരിൽ ഹെലിക്കോപ്റ്റർ തകർന്ന് മരിച്ചത് ആറ് വ്യോമ സേനാ ഉദ്യോഗസ്ഥരടക്കം ഏഴ് പേർ; സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന

സംഘർഷത്തിനിടയിൽ ഹെലിക്കോപ്റ്റർ അപകടത്തിൽപെട്ടത് തിരിച്ചടിയായി; ജമ്മു കശ്മീരിൽ ഹെലിക്കോപ്റ്റർ തകർന്ന് മരിച്ചത് ആറ് വ്യോമ സേനാ ഉദ്യോഗസ്ഥരടക്കം ഏഴ് പേർ; സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ : സംഘർഷം നടക്കുന്ന ജമ്മു കശ്മീരിൽ ഇന്ത്യൻ വ്യോമ സേനയുടെ ഹെലിക്കൊപ്റ്റർ തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായെന്ന് റിപ്പോർട്ട്. കശ്മീരിലെ ബുധ്ഗാമിൽ വ്യോമസേനയുടെ എംഐ 17 ട്രാൻസ്‌പോർട്ട് ഹെലിക്കൊപ്റ്റർ തകർന്ന് ആറ് വ്യോമ സേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ സമഗ്രമായ അന്വേഷണം വ്യോമ സേന പ്രഖ്യാപിച്ചു.

അപകടം നടന്നതിന് പിന്നാലെ അഞ്ചു പേർ കൊല്ലപ്പെട്ടെന്നാണ് ആദ്യം വിവരം വന്നത്. കഴിഞ്ഞ ദിവസം രാവിലെ ബുധ്ഗാമിലുള്ള കാലാൻ ഗ്രാമത്തിന് സമീപത്തായിരുന്നു ഹെലിക്കൊപ്റ്റർ തകർന്ന് വീണത്. ഇതിലുണ്ടായ സാങ്കേതിക തകരാറാണ് അ്പകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഹെലിക്കോപ്റ്റർ നിലത്തുവീണയുടൻ തന്നെ തീപിടുത്തവുമുണ്ടായി. മാത്രമല്ല തകർന്നത് മിഗ് വിമാനമാണെന്നാണ് ആദ്യം വിവരം പ്രചരിച്ചത്. അപകടത്തിന് പിന്നാലെ ഇത് പാക്ക് ആക്രമണമല്ലെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അറിയിച്ചിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും എത്രപേർ മരിച്ചുവെന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക് അവകാശവാദം തള്ളി ഇന്ത്യ

ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക് അവകാശവാദം തള്ളി ഇന്ത്യ. പൈലറ്റിനെ പിടികൂടിയെന്നത് പച്ചക്കള്ളമാണെന്നും വിശദീകരിച്ചു. ഇന്ത്യൻ എയർഫോഴ്സിന്റെ മുഴുവൻ പൈലറ്റുമാരും ഇന്ത്യയിൽ തന്നെയുണ്ടെന്നാണ് എയർഫോഴ്സിന്റെ വിശദീകരണം. പൈലറ്റുമാരുടെ കണക്കെടുത്താണ് ഇത് പറയുന്നതെന്നും ഇന്ത്യ വിശദീകരിച്ചു. ഇതോടെ പിടികൂടിയെന്ന് പറയുന്ന പൈലറ്റിനെ പുറത്തു കാട്ടേണ്ട ബാധ്യതയിലേക്ക് പാക്കിസ്ഥാൻ എത്തുകയാണ്. ഏതായാലും പാക് വിമാനങ്ങൾ അതിർത്തി കടക്കാൻ ശ്രമിച്ചെന്നത് ഇന്ത്യൻ വായു സേനയും സ്ഥിരീകരിക്കുന്നുണ്ട്.

ജമ്മുകശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ എത്തിയതോടെ ഇന്ത്യ പ്രത്യക്ഷ യുദ്ധത്തിലേക്ക് കടക്കുകയാണ്. പാക് വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത് ബോംബുകൾ വർഷിച്ചു. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു. ഇന്ത്യൻ അതിർത്തി കടന്ന് വിമാനങ്ങൾ എത്തിയെന്ന് പാക്കിസ്ഥാനും പറയുന്നില്ല. പാക് അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് വെടിയുതിർത്തുവെന്നാണ് അവരും പറയുന്നത്. രാജ്യത്തിന്റെ സൈനിക ശേഷി കാട്ടാനാണ് ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതിർത്തിയിലെ വെടിവയ്‌പ്പിന് കനത്ത മറുപടി നൽകും. ആവശ്യം വന്നാൽ കരസേന നിയന്ത്രണ രേഖ മറികടക്കുമെന്നാണ് സൂചന. പാക്കിസ്ഥാൻ വിമാനങ്ങളും ശൗര്യം കാട്ടാനെത്തിയതോടെ യുദ്ധതന്ത്രങ്ങൾ ഇന്ത്യ മാറ്റി പിടിച്ചേക്കും.

ഇന്നലെ ഇന്ത്യ ബാലാകോട്ടിൽ നടത്തി വ്യോമ ആക്രമണത്തിലൂടെ പാക്കിസ്ഥാനിൽ വിലയ പ്രതിസന്ധിയുണ്ടായിരുന്നു. ഇത് മറികടക്കാനാണ് വിമാനങ്ങളെ ഇന്ത്യൻ അതിർത്തിയിലേക്ക് അയച്ചത്. പ്രകോപനം അരുതെന്ന പാക് ആവശ്യം തള്ളിയാണ് ഇത്. രജൗരി പോസ്റ്റിന് അടുത്ത് പാക് വിമാനം ബോംബിട്ട് മടങ്ങുകയായിരുന്നു. ഏതായാലും സ്ഥിതിഗതികൾ അതിരൂക്ഷമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാര്യങ്ങൾ യുദ്ധത്തിലേക്ക് പോവുകയാണെന്ന് വിലയിരുത്തലിലാണ് ഐക്യരാഷ്ട്ര സഭയും. അമേരിക്കയും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ മേഖലയിലേക്കുള്ള എല്ലാ വിദേശ വിമാനങ്ങളും റദ്ദാക്കിയതും. പാക്കിസ്ഥാനിൽ നിന്ന് മൂന്ന് യുദ്ധവിമാനങ്ങളാണ് അതിർത്തി കടന്ന് പറന്നെത്തിയത്. ഇതിൽ ഒരു വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടു.

നൗഷേരയിലെ ലാം താഴ്‌വരയിലാണ് വിമാനങ്ങളെത്തിയത്. അതിർത്തിക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെ ഇന്ത്യ തുടർച്ചയായി വെടിവച്ചു. അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക് പൈലറ്റിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയതായി പാക്കിസ്ഥാനും സ്ഥിരീകരിച്ചു. അതിർത്തി കടന്ന് പറന്ന രണ്ട് വിമാനങ്ങൾ വെടിവച്ചിട്ടതായും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP