Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേട്ടുപ്പാളം ഊട്ടി പൈതൃക തീവണ്ടി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ; സർവീസ് നടത്തുന്നത് ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ

മേട്ടുപ്പാളം ഊട്ടി പൈതൃക തീവണ്ടി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ; സർവീസ് നടത്തുന്നത് ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ

തിരുവനന്തപുരം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ മേട്ടുപാളയം മുതൽ കൂണൂർ വരെയുള്ള മീറ്റർ ഗേജിലെ നീലഗിരി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ തുടങ്ങും.

ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ നടത്തുന്നത്. രാവിലെ 9.30നു മേട്ടുപ്പാളയത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30നു കൂണൂരിലെത്തും. ഉച്ചകഴിഞ്ഞ് 1.30നു കൂണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.30നു മേട്ടുപ്പാളയത്തു മടങ്ങിയെത്തും.

അതേ സമയം ചിലവേറിയതാണ് ഈ യാത്ര. ഒരു വശത്തേയ്ക്ക് ഫസ്റ്റ്ക്ലാസിൽ മുതിർന്നവർക്ക് 1100 രൂപയും രണ്ടാംക്ലാസിൽ 800 രൂപയുമാണു ടിക്കറ്റ് നിരക്ക്. ദക്ഷിണ റെയിൽവേയ്ക്ക് വരുമാനം കൂടുമെങ്കിലും സഞ്ചാരികൾക്ക് ചെലവേറും. പത്തും പതിനഞ്ചും രൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരത്തിനാണ് വൻ തുക മുടക്കേണ്ടി വരുന്നത്.

ഊട്ടിയിലേക്ക് യഥാക്രമം 1400-900 രൂപയുമാണ്. അതേ വണ്ടിയിൽ പോയി തിരിച്ചു വരികയാണെങ്കിൽ (റൗണ്ട് ട്രിപ്പിന്) യഥാക്രമം 1800-1200 രൂപയുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ബോഗികളുള്ള തീവണ്ടിയിൽ ചാർട്ട് ചെയ്തു വരുന്ന യാത്രക്കാർക്കായിരിക്കും മുൻഗണന. ഇതിനായുള്ള ഉത്തരവ് സേലം റെയിൽവേ ഡിവിഷൻ ഉടൻ പുറപ്പെടുവിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP