Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രയൽ മുറിയിലെ ഒളിക്യാമറ: യുപിയിൽ 45 കടകൾക്ക് നോട്ടീസ്; രാജ്യത്തെ വസ്ത്രശാലകളിൽ പരിശോധന കർശനമാക്കുന്നു

ട്രയൽ മുറിയിലെ ഒളിക്യാമറ: യുപിയിൽ 45 കടകൾക്ക് നോട്ടീസ്; രാജ്യത്തെ വസ്ത്രശാലകളിൽ പരിശോധന കർശനമാക്കുന്നു

ലക്‌നോ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗോവയിലെ ഷോപ്പിങ്ങിനിടെ ട്രയൽ റൂമിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വസ്ത്രശാലകളിൽ സുരക്ഷ ശക്തമാക്കുന്നു. ഫാബ് ഇന്ത്യയുടെ സ്‌റ്റോറുകളിൽ ഒളിക്യാമറ കണ്ടെത്തിയതോടെയാണ് സുരക്ഷ ശക്തമാക്കുന്നത്.

ട്രയൽ റൂമിനു അഭിമുഖമായുള്ള നിരീക്ഷണ ക്യാമറങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് 45 ഷോറൂമുകൾക്ക് നോട്ടീസ് നൽകി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഷോപ്പിങ്ങ് മാളുകളിലും വലിയ വസ്ത്രവിണനശാലകളിലും പൊലീസ് ഒളിക്യാമറകൾക്കായി തിരച്ചിൽ നടത്തി.

ക്യാമറ നീക്കം ചെയ്യാതെ അവയുടെ സ്ഥാനം മാറ്റിയാൽ മതിയോ എന്ന് കടയുടമകൾ ചോദിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഗോവയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ എത്തിയ കേന്ദ്ര വിദ്യഭ്യാസ മന്ത്രി സ്മൃതി ഇറാനി ഫാബ് ഇന്ത്യ ഷോറൂമിൽ ഷോപ്പിങ്ങിനെത്തിയപ്പോഴാണ് ട്രയൽ റൂമിൽ ക്യാമറ കണ്ടെത്തിയത്. മന്ത്രിയുടെ പരാതിയെത്തുടർന്നു പൊലീസ് പരിശോധന നടത്തി. നാലു ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഷോറൂം അടച്ചുപൂട്ടി. കസ്റ്റഡിയിലെടുത്തവർക്ക് കോടതി ഇന്നലെ ജാമ്യം അനുവദിക്കുകയും ചെയ്തു.

രാജ്യവ്യാപകമായി അനധികൃതമായി സ്ഥാപിച്ച ഒളിക്യാമറകൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ഫാബ് ഇന്ത്യയുടെ ഗോവ കാൻഡോളിമിലെ ഷോറൂമിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടുപിടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ഉത്തരവിട്ടു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഫാബ് ഇന്ത്യ ഗ്രൂപ്പ് മന്ത്രിയോട് മാപ്പുപറഞ്ഞു. എന്നാൽ, ഒളിക്യാമറ സ്ഥാപിച്ചില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അവർ.

വസ്ത്രംമാറുന്ന മുറിക്കു നേരേ തിരിച്ചു വച്ച സി.സി.ടി.വി. ക്യാമറയാണ് അവധി ആഘോഷിക്കാൻ ഗോവയിലെത്തിയ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഫാബ് ഇന്ത്യ അധികൃതരുടെ വാദം. മന്ത്രിക്കു പുറമേ മറ്റൊരു സ്ത്രീയും പരാതി നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഫാബ് ഇന്ത്യ ഷോറൂമിന്റെ സീനിയർ എക്‌സിക്യൂട്ടീവുകളെ നേരത്തേ ഗോവ പൊലീസ് ചോദ്യം ചെയ്തിരുന്നു. വനിതാ മാനേജർ ഒളിവിലാണ്. ഫാബ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വില്ല്യം ബിസലിനോട് പൊലീസിനു മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP