Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലമുകളിൽ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു; ഹിമാചലിൽ സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു; ബസിൽ കുടുങ്ങിയതിലേറെ പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ; വാഹനം മറിഞ്ഞത് നൂറടി താഴ്ചയിലേക്ക്; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

മലമുകളിൽ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു; ഹിമാചലിൽ സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു; ബസിൽ കുടുങ്ങിയതിലേറെ പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ; വാഹനം മറിഞ്ഞത് നൂറടി താഴ്ചയിലേക്ക്; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

മറുനാടൻ മലയാളി ഡസ്‌ക്

ധർമശാല: ഹിമാചൽ പ്രദേശിൽ 60 വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞ് 26 കുട്ടികൾ മരിച്ചു. പഞ്ചാബുമായി അതിരിടുന്ന കംഗ്ര ജില്ലയിലെ നുർപുർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളുടെ എണ്ണം അറിവായിട്ടില്ല.

വസിർ റാം സിങ് പതാനിയ മെമോറിയൽ പബ്‌ളിക് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 42 പേർക്കു സഞ്ചരിക്കാവുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിൽ ബസ് കിടക്കുന്നത് റോഡിൽനിന്നു നോക്കിയാൽപോലും കാണാൻ കഴിയില്ലെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസി പറഞ്ഞു. വളവ് തിരിക്കുന്നതിനിടയിൽ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.വസീർ റാം സിങ് പതാനിയ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കുറച്ചു കുട്ടികൾ ബസിൽ കുടങ്ങിക്കിടക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. മരണസംഖ്യ ഉയർന്നേക്കാമെന്നും സൂചനയുണ്ട്.

ബസിലെ ഭൂരിഭാഗം കുട്ടികളും പത്തു വയസിനു താഴെ പ്രായമുള്ളവരാണ്. പൊലീസും ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്ത് എത്തി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.സംഭവത്തിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP