Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യോമസേനയുടെ 'ആകാശചിറകടി' ഇനി ഹിനയുടെ കൈകളിൽ ഭദ്രം; ഇന്ത്യയിലെ ആദ്യ ഫ്‌ളൈറ്റ് എൻജിനീയറെന്ന പദവി സ്വന്തമാക്കി ചണ്ഡിഗഡ് സ്വദേശിനി ഹിന ജയ്‌സ്വാൾ; കഴിഞ്ഞ വർഷം വരെ പുരുഷന്മാർ മാത്രം ചേർന്നിരുന്ന കോഴ്‌സിൽ ഹിനയ്ക്ക് പിന്നാലെ ഇനി രാജ്യത്തെ പെൺകരുത്തുകൾ ചുവട് വയ്ക്കും

വ്യോമസേനയുടെ 'ആകാശചിറകടി' ഇനി ഹിനയുടെ കൈകളിൽ ഭദ്രം; ഇന്ത്യയിലെ ആദ്യ ഫ്‌ളൈറ്റ് എൻജിനീയറെന്ന പദവി സ്വന്തമാക്കി ചണ്ഡിഗഡ് സ്വദേശിനി ഹിന ജയ്‌സ്വാൾ; കഴിഞ്ഞ വർഷം വരെ പുരുഷന്മാർ മാത്രം ചേർന്നിരുന്ന കോഴ്‌സിൽ ഹിനയ്ക്ക് പിന്നാലെ ഇനി രാജ്യത്തെ പെൺകരുത്തുകൾ ചുവട് വയ്ക്കും

മറുനാടൻ ഡെസ്‌ക്‌

ചണ്ഡിഗഢ് : ലോകത്തിന് മുൻപിൽ ഇന്ത്യയ്ക്ക് അഭിമാനമായി തലയുയർത്തി നിൽക്കുന്ന വ്യോമസേനയുടെ മുഖ്യസ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത. പുരുഷന്മാർ മാത്രം കൈയടക്കിയിരുന്ന യുദ്ധവിമാനങ്ങളുടെ എൻജിനീയറിങ് സാങ്കേതിക വിദ്യയുടെ അനന്തവിഹായസിൽ പഞ്ചാബ് സ്വദേശിനിയായ ഹിന ജയ്‌സ്വാളും ഇനി ചിറകടിച്ചുയരും. ഇന്ത്യൻ വ്യോമസേനയിൽ ഫ്‌ളൈറ്റ് എൻജിനീയർ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഹിന. വ്യോമസേനയിൽ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്നു ഹിന.

എന്നാൽ ഫ്‌ളൈറ്റ് എൻജിനീയേഴ്‌സ് കോഴ്‌സിന് ചേർന്നതോടെയാണ് സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് ഹിന ചുവട് വയ്ക്കുന്നത്. ബെംഗലൂരുവിലെ യലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന കോഴ്‌സിൽ ആദ്യമായി ചേരുന്ന വനിതയാണ് ഹിന. നാലുവർഷം മുമ്പാണ് വ്യോമസേനയുടെ എൻജിനിയറിങ് വിഭാഗത്തിൽ ഹിന ചേരുന്നത്. മുൻപ് ഫയറിങ് ടീം ആൻഡ് ബാറ്ററി കമാൻഡർ ചീഫ് പദവി ഭംഗിയായി നിർവഹിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഫ്‌ളൈറ്റ് എൻജിനീയറിങ് കോഴ്‌സ് പഠിക്കണമെന്ന മോഹം ഹിനയുടെ മനസിലുണ്ടാകുന്നത്. ആറുമാസത്തെ കഠിന പരിശീലനത്തിന് ശേഷം കോഴ്‌സ് പൂർത്തിയാക്കുമ്പോൾ ആദ്യ വനിതാ ഫ്‌ളൈറ്റ് എൻജിനിയറെന്ന ബഹുമതിയിലേക്കാണ് ഹിന നടന്നുകയറുന്നത്. വ്യോമസേനയുടെ ഓപ്പറേഷണൽ ഹെലികോപ്റ്റർ യൂണിറ്റിലായിരിക്കും ഹിനയ്ക്കു നിയമനം ലഭിക്കുക.

ഡി.കെ.ജയ്‌സ്വാളിന്റെയും അനിത ജയ്‌സ്വാളിന്റെയും ഏകമകളായ ഹിന പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയതിനുശേഷമാണ് വ്യോമസേനയിൽ ചേരുന്നത്. കുട്ടിക്കാലം മുതൽ വിമാനങ്ങളെ സ്വപ്നം കണ്ടു നടന്നിരുന്ന പെൺകുട്ടിക്ക് ഇതൊരു സ്വപ്നസാഫല്യമാണ്,1993 ലാണ് ഓഫിസർ കേഡറിലേക്ക് വ്യോമസേന വനിതകളെ നിയോഗിച്ചുതുടങ്ങിയത്.

പിന്നീട് പൈലറ്റുമാരായും വനിതകൾ എത്തി.2018 വരെ പുരുഷന്മാർക്കു മാത്രമായിരുന്നു എൻജിനിയറിങ് ബാച്ചിൽ പ്രവേശനം നൽകിയിരുന്നത്. ഇനി കൂടുതൽ വനിതകൾ ഈ രംഗത്തേക്ക് കടന്നുവരുന്നതിന് ഹിന ഒരു പ്രചോദനമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP